ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അപേക്ഷിക്കാം
നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടെയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര നിയമ വിദ്യാർഥികൾക്കും (2020 അഡ്മിഷൻ), കൂടാതെ പഞ്ചവത്സര നിയമ വിദ്യാർഥികൾക്കും (2018 അഡ്മിഷൻ) കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവരും, പരീക്ഷ വിജയിക്കാൻ സാധിക്കാത്ത ഇന്റേണൽ മാർക്ക് പത്തിൽ കുറവുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ഒരു പേപ്പറിന് 525/ രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2100/
രൂപ അടയ്ക്കേതാണ്. ഇതിൽ 105/ രൂപ സർവകലാശാല ഫണ്ടിൽ (കെയുഎഫ്) അടയ്ക്കേണ്ടതാണ്.
ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നിശ്ചിത അപേക്ഷാഫോറം പ്രിൻസിപ്പാളിന്റെ
അനുമതിയോടു കൂടി 2024 മേയ് 30 നോ അതിനുമുന്പോ സർവകലാശാലയിൽ സമർപ്പിക്കണം. അപേക്ഷഫോറവും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റിൽ. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.
പരീക്ഷാഫലം
2023 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സീറ്റൊഴിവ്
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ ആരംഭിക്കുന്ന 6 മാസക്കാലയളവുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേയ്ക്ക് ഏതാനും സീറ്റൊഴിവുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്ലാസ്സ്. താത്പര്യമുള്ളവർ 9656500596 എന്ന നന്പരിൽ ബന്ധപ്പെടണം.
സൂക്ഷ്മപരിശോധന
2023 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ( 2020 അഡ്മിഷൻ വരെ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി 4, 6, 7 തീയതികളിൽ റീവാല്യുവേഷൻവിഭാഗത്തിൽ എത്തിച്ചേരണം.