ടൊ​വീ​നോ​യു​ടെ ന​ടി​ക​ർ പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു; ചി​ത്രം മേ​യ് മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്
Monday, April 22, 2024 4:04 PM IST
ടൊ​വീ​നോ തോ​മ​സും സൗ​ബി​ൻ ഷാ​ഹി​റും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ന​ടി​ക​ർ മേ​യ് മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ലാ​ൽ ജൂ​നി​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഭാ​വ​ന​യാ​ണ് നാ​യി​ക.

അ​ല​ന്‍ ആ​ന്‍റ​ണി, അ​നൂ​പ് വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗോ​ഡ്‌​സ്പീ​ഡാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. പു​ഷ്പ - ദ ​റൈ​സ് പാ​ര്‍​ട്ട് 1 ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച മൈ​ത്രി മൂ​വി മെ​ക്കേ​ഴ്‌​സി​ന്‍റെ ന​വീ​ൻ യ​ർ​നേ​നി​യും വൈ.​ര​വി ശ​ങ്ക​റും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു.

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​നൂ​പ് മേ​നോ​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ലാ​ൽ, ബാ​ലു വ​ർ​ഗീ​സ്, സു​രേ​ഷ് കൃ​ഷ്‍​ണ, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത്, ഇ​ന്ദ്ര​ൻ​സ്, മ​ധു​പാ​ൽ, ഗ​ണ​പ​തി, വി​ജ​യ് ബാ​ബു, അ​ൽ​ത്താ​ഫ് സ​ലിം, മ​ണി​ക്കു​ട്ട​ൻ, മേ​ജ​ർ ര​വി, മൂ​ർ, സു​മി​ത്, നി​ഷാ​ന്ത് സാ​ഗ​ർ, അ​ഭി​റാം പൊ​തു​വാ​ൾ, ച​ന്ദു സ​ലിം​കു​മാ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, അ​ർ​ജു​ൻ ന​ന്ദ​കു​മാ​ർ, ദി​വ്യ പി​ള്ള, ജോ​ർ​ഡി പൂ​ഞ്ഞാ​ർ, ദി​നേ​ശ് പ്ര​ഭാ​ക​ർ, അ​ബു സ​ലിം, ബൈ​ജു​ക്കു​ട്ട​ൻ, ഷോ​ൺ സേ​വ്യ​ർ, തു​ഷാ​ര പി​ള്ള, ദേ​വി അ​ജി​ത്, സ്മി​നു സി​ജോ, കൃ​ഷ്ണ സം​ഗീ​ത്, ലെ​ച്ചു (ബി​ഗ് ബോ​സ് ഫെ​യിം) ര​ജി​ത്ത് (ബി​ഗ് ബോ​സ് ഫെ​യിം) തി​ര​ക്ക​ഥാ​കൃ​ത്ത് ബി​പി​ൻ ച​ന്ദ്ര​ൻ, ചെ​മ്പി​ൽ അ​ശോ​ക​ൻ, മാ​ലാ പാ​ർ​വ​തി, ദേ​വി​കാ ഗോ​പാ​ൽ നാ​യ​ർ, ബേ​ബി ആ​രാ​ധ്യ, ജ​യ​രാ​ജ്‌ കോ​ഴി​ക്കോ​ട്, അ​ഖി​ൽ ക​ണ്ണ​പ്പ​ൻ, ഖ​യ​സ് മു​ഹ​മ്മ​ദ്, ബേ​ബി വി​യ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സു​വി​ന്‍ എ​സ്. സോ​മ​ശേ​ഖ​ര​നാ​ണ്. ആ​ല്‍​ബി കാ​മ​റ​യും യ​ക്സ​ന്‍ ഗാ​രി പെ​രേ​ര, നേ​ഹ എ​സ്.​നാ​യ​ര്‍ എ​ന്നി​വ​ർ ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.