ഫാ​ഫ ദ ​സൂ​പ്പ​ർ​സ്റ്റാ​ർ, ന​സ്രി​യ നി​ന്നെ​യോ​ർ​ത്ത് അ​ഭി​മാ​നം; "ആ​വേ​ശ​'ത്തോ​ടെ ന​യ​ൻ​താ​ര
Tuesday, April 30, 2024 1:28 PM IST
ആ​വേ​ശം സി​നി​മ ക​ണ്ട് ത്രി​ല്ല​ടി​ച്ച് ന​യ​ൻ​താ​ര. ദ​ശാ​ബ്ദ​ത്തി​ന്‍റെ വി​ജ​യം എ​ന്നാ​ണ് ആ​വേ​ശ​ത്തെ ന​യ​ൻ​താ​ര വി​ശേ​ഷി​പ്പി​ച്ച​ത്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ പ്ര​ക​ട​ന​ത്തെ​യും ജി​ത്തു മാ​ധ​വ​ന്‍റെ സം​വി​ധാ​ന​ത്തെ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ കു​റി​പ്പ്.

ദ​ശാ​ബ്ദ​ത്തി​ന്‍റെ വി​ജ​യ​മാ​ണ് ഈ ​സി​നി​മ. ജി​ത്തു മാ​ധ​വ​ന്‍റെ തി​ര​ക്ക​ഥ, ഭാ​വി​യി​ൽ വ​രു​ന്ന കൊ​മേ​ഴ്സ്യ​ൽ സി​നി​മ​ക​ൾ​ക്കൊ​രു അ​തി​ർ​വ​ര​മ്പു കൂ​ടി​യാ​ണ്.

ഫാ​ഫ, ദ് ​സൂ​പ്പ​ർ​സ്റ്റാ​ർ. എ​ന്തൊ​രു പ്ര​ക​ട​ന​മാ​യി​രു​ന്നു. മാ​സ്. ഫ​ഹ​ദി​ന്‍റെ ഓ​രോ രം​ഗ​ങ്ങ​ളി​ലെ​യും അ​സാ​ധാ​ര​ണ​മാ​യ അ​ഭി​ന​യ പ്ര​ക​ട​നം ന​ന്നാ​യി ആ​സ്വ​ദി​ച്ചു. ന​സ്രി​യ, നി​ന്നി​ൽ അ​ഭി​മാ​നം തോ​ന്നു​ന്നു. ന​യ​ൻ​താ​ര ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു.



നേ​ര​ത്തെ ന​യ​ൻ​താ​ര​യു​ടെ ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്നേ​ഷ് ശി​വ​നും ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം വ​ൻ ക​ള​ക്ഷ​നു​മാ​യി മു​ന്നേ​റു​ന്ന ചി​ത്രം നൂ​റു​കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ‌​ടി. ഫ​ഹ​ദി​ന്‍റെ ആ​ദ്യ നൂ​റു​കോ​ടി ചി​ത്രം കൂ​ടി‌​യാ​ണി​ത്.

റി​ലീ​സ് ചെ​യ്ത് അ​ഞ്ചാം ദി​വ​സം ചി​ത്രം അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ലെ​ത്തി​യി​രു​ന്നു. അ​ന്‍​വ​ര്‍ റ​ഷീ​ദ് എ​ന്റ​ര്‍​ടെ​യ്ന്‍‌​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ അ​ന്‍​വ​ര്‍ റ​ഷീ​ദും ഫ​ഹ​ദ് ഫാ​സി​ല്‍ ആ​ന്‍​ഡ് ഫ്ര​ണ്ട്‌​സി​ന്‍റെ ബാ​ന​റി​ല്‍ ന​സ്രി​യ ന​സീ​മും ചേ​ര്‍​ന്നാ​ണ് ആ​വേ​ശം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.