ഇ​ല്ലാ​ത്ത കു​ട്ടി​യു​ടെ അ​വ​കാ​ശം ഏ​റ്റെ​ടു​ക്കാ​ൻ എ​നി​ക്ക് പ​റ്റി​ല്ല: സം​ഘാ​ട​ക​രെ തി​രു​ത്തി ന​വ്യ നാ​യ​ർ
Tuesday, April 30, 2024 10:49 AM IST
വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ തെ​റ്റി​ച്ചു ന​ൽ​കി​യ സം​ഘാ​ട​ക​രെ തി​രു​ത്തി ന​വ്യാ നാ‌‌​യ​ർ. പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്ത ബു​ക്ക്‌​ലെ​റ്റി​ൽ ന​വ്യ നാ​യ​രെ കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു മ​ക്ക​ളാ​ണ് ന​വ്യ​യ്ക്കു​ള്ള​തെ​ന്നാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലെ ഒ​രു തെ​റ്റ്.

ഇ​താ​ണ് ന​വ്യ തി​രു​ത്തി​യ​ത്. ത​നി​ക്ക് ഒ​രു മ​ക​നാ​ണ് ഉ​ള്ള​തെ​ന്നും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു സ​ര​സ​മാ​യ രീ​തി​യി​ൽ ന​വ്യ​യു​ടെ പ്ര​തി​ക​ര​ണം.

ന​വ്യ നാ​യ​രു​ടെ വാ​ക്കു​ക​ൾ

ഒ​രു പ​രി​ഭ​വ​മു​ണ്ട് നി​ങ്ങ​ളോ​ട് പ​റ​യാ​ൻ. ഒ​രു ബു​ക്ക്‌​ലെ​റ്റ് ഞാ​ന‍ി​വി​ടെ ക​ണ്ടു. അ​തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് എ​നി​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ടെ​ന്നാ​ണ്. എ​ന്‍റെ മോ​ൻ എ​ന്തു​വി​ചാ​രി​ക്കും?

എ​ന്‍റെ കു​ടും​ബം എ​ന്തു​വി​ചാ​രി​ക്കും? എ​നി​ക്ക് യാ​മി​ക എ​ന്ന പേ​രി​ൽ മ​ക​ളു​ണ്ടെ​ന്നാ​ണ് ബു​ക്ക്‌​ലെ​റ്റി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ​ന്നെ​പ​റ്റി അ​റി​യാ​ത്ത​വ​ർ അ​ത​ല്ലേ മ​ന​സി​ലാ​ക്കു​ക, അ​ല്ലെ​ങ്കി​ൽ വാ​യി​ക്കു​ക. എ​നി​ക്ക് ഒ​രു മ​ക​നേ ഉ​ള്ളൂ​വെ​ന്ന് കു​റ​ച്ചു​പേ​ർ​ക്ക​ല്ലേ അ​റി​യൂ. അ​റി​യാ​വ​ത്ത​ർ ഒ​രു​പാ​ട് ഉ​ണ്ടാ​കി​ല്ലേ?

ദ​യ​വു​ചെ​യ്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഊ​ഹി​ച്ച് എ​ഴു​ത​രു​ത്. വി​ക്കി​പീ​ഡി​യ​യി​ൽ നി​ന്ന് എ​ല്ലാ വി​വ​ര​ങ്ങ​ളും സിം​പി​ളാ​യി കി​ട്ടു​മ​ല്ലോ. അ​തി​ഥി​ക​ളെ വി​ളി​ക്കു​മ്പോ​ൾ അ​വ​രെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ കാ​ര്യ​ങ്ങ​ൾ ത​ന്നെ എ​ഴു​തു​ക.

പി​ന്നെ വേ​റൊ​രു സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മു​ണ്ട്. ഞാ​ൻ അ​ഭി​ന​യി​ക്കാ​ത്ത കു​റ​ച്ച് സി​നി​മ​ക​ളു​ടെ ലി​സ്റ്റ് കൂ​ടി അ​തി​ൽ എ​ഴു​തി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. അ​ത് ന​ല്ല സ്പി​രി​റ്റി​ൽ എ​ടു​ക്കും.



പ​ക്ഷേ കു​ട്ടി​യു​ടെ കാ​ര്യ​ത്തി​ൽ അ​വ​കാ​ശം ഏ​റ്റെ​ടു​ക്കാ​ൻ പ​റ്റി​ല്ല. എ​നി​ക്കി​ല്ലാ​ത്ത കു​ട്ടി​യാ​യ​തു​കൊ​ണ്ടാ​ണ്. എ​ന്നി​രു​ന്നാ​ലും എ​ന്നെ ഇ​വി​ടെ വി​ളി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്.
ന​വ്യ നാ​യ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.