സോ, ക്യൂട്ട്; നിഷ്കളങ്കമായൊരു പ്രാർഥന
Saturday, April 19, 2025 3:24 PM IST
ബാല്യത്തോളം മനോഹരമായി ഏതു കാലമുണ്ടല്ലേ. നിഷ്കളങ്കമായ ഭാവങ്ങൾ, ശുദ്ധമായ സന്തോഷം എന്നിവയെല്ലാം ചേർന്നതാണ് ആ സുവർണ ദിനങ്ങൾ. കുഞ്ഞുകാലത്തെ നിഷ്കളങ്കത വെളിവാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഒരു കുഞ്ഞു പെൺകുട്ടി സ്കൂൾ അസംബ്ലിയിൽ പ്രാർഥാനാഗാനം ആലപിക്കുന്നതാണ് വൈറൽ വീഡിയോയിൽ കാണുന്നത്. ശുദ്ധമായ അര്‍പ്പണബോധത്തോടെയും ഭക്തിയോടെയും 'ഇത്നി ശക്തി' എന്ന പാട്ടാണ് പാടുന്നത്. ചുവന്ന സ്കൂള്‍ യൂണിഫോം ധരിച്ച ആ കൊച്ചുകുട്ടി, നീണ്ട മുടി പോണിടെയില്‍ രീതിയിൽ പിന്നിലേക്ക് കെട്ടിവെച്ചിട്ടുണ്ട്. കഴുത്തിൽ ഒരു തിരിച്ചറിയല്‍ കാര്‍ഡും ധരിച്ചിട്ടുണ്ട്.
പശ്ചാത്തലത്തിൽ പ്രാർത്ഥനാ ഗാനം കേൾക്കുമ്പോൾ, അവൾ കണ്ണുകൾ അടച്ച് അത് ഏറ്റു പാടുന്നതു കാണാം. രസകരമായി രീതിയിൽ പാട്ടിന്റെ വരികൾക്കനുസരിച്ച് അവൾ വിവിധ ആംഗ്യങ്ങൾ പ്രകടിപ്പിക്കുന്നതും കാണാം.
ചെറിയ കൈകൾ, വലിയ വിശ്വാസം! സ്കൂൾ പ്രാർത്ഥനകൾ എക്കാലത്തെയും മനോഹരമായ നിമിഷങ്ങളായി മാറുമ്പോൾ", എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "സോ, ക്യൂട്ട്" എന്നാണ് മറ്റൊരു പ്രതികരണം. മറ്റൊരാൾ "ക്യൂട്ടീ" എന്ന് കമന്റ് ചെയ്തു.