ഡൽഹി മെട്രോയിലെ വൈറൽ ഡാൻസുകാരൻ
Monday, April 14, 2025 12:18 PM IST
ഡൽഹി മെട്രോയിൽ ഒരോ ദിവസവും അരങ്ങേറുന്ന സംഭവങ്ങൾ നിരവധിയാണ്. അതിൽ നൃത്തം, പാട്ട്, അഭ്യാസപ്രകടനങ്ങൾ, വ്ളോഗുകൾ, റീലുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന കലാരൂപങ്ങളുണ്ട്.
ഇതാ വീണ്ടും ഡൽഹി മെട്രോയിൽ നിന്നുമൊരു വൈറൽ വീഡിയോ. ഒരാൾ മനോഹരമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. എന്നത്തെ വീഡിയോയാണ് എന്നൊന്നും വ്യക്തമല്ല. ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാന്റും ഷർട്ടും ധരിച്ച് എക്സിക്യുട്ടീവ് ലുക്കിലാണ് പുള്ളിയുടെ ഡാൻസ്.
തൊണ്ണൂറുകളിലെ ജനപ്രിയഗാനമായ തുംസേ മിൽനേ കി തമന്ന ഹേയ്ക്കാണ് നൃത്തം ചെയ്യുന്നത്. മറ്റ് യാത്രക്കാർ അത്ഭുതത്തോടെ അയാളെ നോക്കുന്നതൊന്നും അയാൾ ഗൗനിക്കുന്നതേയില്ല. ആസ്വദിച്ച് നൃത്തം ചെയ്യുകയാണ്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. ഒരാൾ "സൂപ്പർബ് സർ" എന്നൊക്കെയാണ് അഭിപ്രായങ്ങൾ.