എന്റെ ഡ്രൈവിംഗ് മേശമാണെന്നാണ് അമ്മ പറയാറ്; അമ്മയെ വിമാനത്തിലേക്ക് സ്വാഗതം ചെയ്ത് പൈലറ്റായ മകൻ
Saturday, April 19, 2025 4:33 PM IST
അമ്മയും മക്കളും തമ്മിലുള്ള ചില സംഭാഷണങ്ങളോ, കണ്ടുമുട്ടലുകളോ ഒക്കെ പലപ്പോഴും വൈറലാകാറുണ്ടല്ലേ. ഇപ്പോഴിതാ ഒരു അമ്മയും മകനും തമ്മിലുള്ള ഒരു കണ്ടുമുട്ടൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അശ്വത് പുഷ്പൻ എന്ന പൈലറ്റാണ് ഈ അനുഭവം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അശ്വത് പൈലറ്റായിട്ടുള്ള വിമാനത്തിൽ യാത്ര ചെയ്യുന്ന തന്റെ പ്രിയപ്പെട്ട ഒരാളെ ക്ഷണിച്ചു കൊണ്ടുള്ള അശ്വതിന്റെ സംഭാഷണമാണ് വൈറലായിരിക്കുന്നത്. അശ്വതിന്റെ അമ്മയാണ് ആ വിമാനത്തിൽ യാത്ര ചെയ്യുന്ന പ്രിയപ്പെട്ട ഒരാൾ.
മറ്റുള്ള യാത്രക്കാരുടെ മുന്നിൽവെച്ച് ടേക്കോഫിന് മുമ്പാണ് അശ്വത് അനൗൺസ്മെന്റ് നടത്തുന്നത്.
അമ്മയെ അശ്വത് കെട്ടിപ്പിടിക്കുന്നതിലാണ് വീഡിയോയുടെതുടക്കം. "എനിക്ക് ഈ വിമാനത്തിൽ ഒരു സ്പെഷ്യൽ ഗസ്റ്റുണ്ട് സാധാരണയായി ഞാൻ പച്ചക്കറികടയിലേക്കോ, സലൂണിലേക്കോ ആണ് ഈ ആളെ കൊണ്ടു പോകാറ്. ആദ്യമായി ആളെ മറ്റൊരു രാജ്യത്തേക്കു കൊണ്ടു പോകുകയാണ്. ആ സ്പെഷ്യൽ വ്യക്തി മറ്റാരുമല്ല തന്റെ അമ്മ തന്നെയാണെന്നും. തന്റെ ഡ്രൈവിംഗ് മോശമാണെന്ന് അമ്മ പറയാറുണ്ടെന്നും അശ്വത് പറയുന്നു. ഇതുകേട്ട് മറ്റു യാത്രക്കാർ ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നതും കാണാം.