അരിയും പച്ചക്കറിയുമൊക്കെ എവിടുന്നാണ് കിട്ടുന്നത്? ഒന്പതു വയസുകാരന്റെ ഉത്തരം കണ്ട് ചിരിച്ച് ആളുകൾ
Thursday, May 8, 2025 3:47 PM IST
രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുന്ന കുഞ്ഞുങ്ങളെ ഹോം വർക്ക് ചെയ്യാൻ സഹായിക്കാൻ അച്ഛനോ അമ്മയോ ഒക്കെ കൂടെയിരിക്കാറുണ്ടല്ലേ. അവരുടെ സംശയങ്ങൾ തീർത്ത് കൃത്യമായ ഉത്തരങ്ങൾ എഴുതാൻ അവരെ സഹായിക്കുകയാണ് ഈ കൂട്ടിരിപ്പിന്റെ ലക്ഷ്യം.
ഒന്പതു വയസുള്ള ദക്ഷിൻ എഴുതിയ ഹോം വർക്ക് എന്തായാലും വൈറലായിരിക്കുകയാണ്. കുടുംബത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ എവിടെ നിന്നു വാങ്ങുന്നു എന്ന ചോദ്യത്തിനാണ് ദക്ഷിൻ രസകരമായ ഉത്തരം എഴുതിയിരിക്കുന്നത്. ഏതെങ്കിലും കടയുടെ പേരിനു പകരം പച്ചക്കറികളും പഞ്ചസാരയും പാലും മുതൽ അരി അടക്കമുള്ള പലചരക്കു സാധനങ്ങൾ ലഭിക്കുന്നത് ബ്ലിങ്കിറ്റിൽ നിന്നുമാണെന്നാണ് അവൻ എഴുതിയ ഉത്തരം. മാംസം ലഭിക്കുന്നതിനുള്ള ഉത്തരം മാത്രമാണ് മാറ്റി എഴുതിയത്. അതിനുള്ള ഉത്തരമായി നൽകിയത് ലിഷ്യസ് എന്ന ആപ്പിന്റെ പേരാണ്.
ദക്ഷിന്റെ അമ്മ ഈ ഉത്തരങ്ങൾ കണ്ടതോടെ അത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. അവിടെ നിന്നും ബ്ലിങ്കിന്റെ ഈ ചിത്രം വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ബ്ലിങ്കിറ്റിന് ഇതിലും നല്ല പരസ്യം കിട്ടാനുണ്ടോ എന്നൊക്കയാണ് ആളുകൾ ചോദിക്കുന്നത്.