രാത്രി എത്ര വൈകിയാലും ഇന്ത്യയിലാണെങ്കിൽ ഭക്ഷണം വീട്ടിലെത്തും; അനുഭവം പങ്കുവെച്ച് ഡാന
Wednesday, May 7, 2025 2:54 PM IST
ഇന്ത്യയിൽ സ്ഥിര താമസമാക്കിയിട്ടുള്ള വിദേശികളിൽ പലരും ഇടയ്ക്കിടയ്ക്ക് ജീവിക്കാനായി എന്തുകൊണ്ട് ഇന്ത്യ തെരഞ്ഞെടുത്തു എന്നു പറഞ്ഞ് സമൂഹ മാധ്യമങ്ങളിലും മറ്റും അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാറുണ്ട്.
ഇന്ത്യയിലെ ഭക്ഷണ രീതി, സംസ്കാരം എന്നതൊക്കായാണ് പലർക്കും ഇഷ്ടം. അടുത്തിടെ വർഷങ്ങളായി ബെംഗളൂരുവിൽ താമസിക്കുന്ന ഒരു അമേരിക്കൻ യുവതിയാണ് അവർക്ക് എന്തുകൊണ്ടു ഇന്ത്യയെ ഇഷ്ടമാണ് എന്നുള്ള കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
ഡാന മേരിയെന്നാണ് അനുഭവം പങ്കുവെച്ചിരിക്കുന്ന യുവതിയുടെ പേര്. രാത്രി വൈകിയും ഭക്ഷണം എത്തിക്കുന്ന ഇന്ത്യയിലെ ഭക്ഷണ വിതരണത്തെക്കുറിച്ചാണ് ഡാന പറയുന്നത്. സന്തോഷത്തോടെ ഒരു കഷ്ണം കേക്ക് കഴിച്ചു കൊണ്ടാണ് ഡാന സംസാരിക്കുന്നത്. 'ഇന്ത്യയിൽ രാത്രി 11 മണിക്കും നിങ്ങളുടെ വീട്ടിൽ 20 മിനിറ്റിനുള്ളിൽ ഭക്ഷണമെത്തിച്ചു നൽകും' എന്നാണ് ഡാന പറയുന്നത്.
"കേക്ക് മാത്രമല്ല... എതെങ്കിലും മെട്രോ നഗരത്തിലാണ് താമസിമെങ്കിൽ അവിടെ ഐസ്ക്രീം, കാപ്പി, ഒരു കാൻ കോക്ക്, കുക്കുമ്പർ, കത്രിക, മുതലായവയെല്ലാം കൊണ്ടു വന്നു തരും എന്നും ഡാന പറയുന്നു. എന്തായാലും സംഭവം വൈറലായിട്ടുണ്ട്. ഡാനയുടെ വീഡിയോയ്ക്ക് 3.9 മില്യണിൽ അധികമാണ് കാഴ്ച്ചക്കാർ. കമന്റുകളുമായി നിരവധിപ്പേരും എത്തിയിട്ടുണ്ട്. പലരും ഇങ്ങനെ രാത്രിയിൽ ഭക്ഷണം ഓർഡർ ചെയ്ത അനുഭവങ്ങളാണ് പങ്കുവെയ്ക്കുന്നത്. താൻ ഒരു മെട്രോസിറ്റിയിലല്ല എന്നിട്ടും പുലർച്ചെ രണ്ടുമണിക്ക് ആധാർ കാർഡിന്റെ കോപ്പി പ്രിന്റ് ചെയ്തു ലഭിച്ചു എന്നാണ് ഒരാളുടെ കമന്റ്.