പോലീസുകാർക്ക് വോഡ്ക നൽകി കള്ളന്റെ ചിയേഴ്സ്; അടവ് കയ്യിലിരിക്കട്ടെയെന്ന് ഉദ്യോഗസ്ഥർ
Thursday, April 24, 2025 4:40 PM IST
കള്ളനെ പിടിക്കാനായി ചേസ് ചെയ്ത് പുറകേ പോയികള്ളനെ പിടിക്കുന്പോൾ അയാൾ പോലീസുകാർക്ക് വോഡ്ക നൽകിയാൽ എങ്ങനെയുണ്ടാകും. നല്ല പരിപാടി ആണല്ലേ. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഫ്ളോറിഡയിൽ നടന്നത്.
കള്ളൻ നഗരത്തിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്നും സാധനങ്ങളൊക്കെ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ കടന്നു കളഞ്ഞു. കള്ളനെ പിടികൂടാനായി പോലീസ് പുറകെ കൂടി. അവസാനം ഓടിച്ചിട്ട് പിടിച്ചു. അപ്പോഴാണ് കള്ളന്റെ വക ഒരു വോഡ്ക പോലീസുകാർക്കു നേരെ നീട്ടിയത്. "ഞാനിത് നിങ്ങൾക്ക് നൽകാൻ പോകുകയായിരുന്നു'. എന്നൊരു മാസ് ഡയലോഗും കൂടി പറഞ്ഞു.
എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫോക്സ് 35 ഒർലാൻഡോയുടെ റിപ്പോർട്ടനുസരിച്ച് കള്ളന്റെ പേര് റിച്ചാർഡ് ക്രിസ്റ്റഫർ സ്മിത്ത് എന്നാണ്. മോഷ്ടിച്ച വസ്തുക്കളിൽ നിരവധി ലഹരി പാനീയങ്ങളും ഉൾപ്പെട്ടിരുന്നു. '
പോലീസ് പിടിച്ചെങ്കിലും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ അയാൾ നടത്തിക്കൊണ്ടേയിരുന്നു. അതിന്റെ ഭാഗമായി ഇയാൾ പോലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, വീണ്ടും പോലീസ് ഇയാളെ പിടികൂടി. .
ഉദ്യോഗസ്ഥരെ മർദ്ദിച്ചു അറസ്റ്റിനെ എതിർത്തു മദ്യപിച്ച് വാഹനമോടിച്ചു വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിച്ചു മോഷണം കുറ്റികൃത്യങ്ങളുടെ വലിയൊരു പട്ടിക തന്നെ ഇയാൾക്കെതിരെയുണ്ട്.