ഡോക്ടർമാർ പരാജയപ്പെട്ടു; ചാറ്റ ജിപിടികണ്ടെത്തി അപൂർവ രോഗം
Saturday, April 19, 2025 2:56 PM IST
സാങ്കേതിക വിദ്യയുടെ അനുദിനമുള്ള വളർച്ചകൾ അത്ര നല്ലതല്ലെന്നുള്ള വാദങ്ങളൊക്കെ പല ഭാഗത്തുനിന്നും ഉയരാറുണ്ട്. എന്നാൽ, ഒരമ്മയ്ക്ക് ചാറ്റ് ജിപിടി നൽകുന്ന ആശ്വാസം ചെറുതല്ല. മകന്റെ അസുഖവുമായി ബന്ധപ്പെട്ട് ആ അമ്മ സന്ദർശിക്കാത്ത ഡോക്ടർമാരുണ്ടായിരുന്നില്ല. പക്ഷേ, നിരാശയായിരുന്നു ഫലം മകന്റെ അസുഖമെന്തെന്നു കണ്ടെത്താനായില്ല. ഇനി എന്തു ചെയ്യുമെന്ന ആലോചനകൾക്കൊടുവിലാണ് അമ്മ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നത്. അവിടെ മകന്റെ അപൂർവ രോഗത്തെക്കുറിച്ചുള്ള തെളിവുകളാണ് ലഭിച്ചത്.
കോവിഡിനു ശേഷം അലക്സിന് ഭയങ്കര പല്ലു വേദന, ശരീര വളർച്ചയിൽ കുറവ്, ശരീരത്തിന്റെ ബാലൻസ് പോകുന്നു തുടങ്ങിയ പ്രശ്നങ്ങളായിരുന്നു നേരിടേണ്ടി വന്നത്. എന്തു കൊണ്ടാകും മകന് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ എന്നത് അമ്മ കോർട്ടിനിയെ അലട്ടിയിരുന്നു. അങ്ങനെയാണ് മകനെയും കൊണ്ട്അമ്മ നിരവധി സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചികിത്സ തേടി. അതിനായി17 ലധികം ഡോക്ടർമാരെയാണ് അമ്മയും മകനും കണ്ടത്. പക്ഷേ, നിരാശയായിരുന്നു ഫലം. കാരണം ആർക്കും കുഞ്ഞിന്റെ രോഗമെന്തെന്നു കണ്ടെത്തിയിരുന്നില്ല.
അതോടെ ആ കുഞ്ഞിന്റെ അവസ്ഥ മോശമായിക്കൊണ്ടിരുന്നു. തന്റെ കുഞ്ഞിനെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്തല്ലേ തീരു.അവസാനം അവൾ കുഞ്ഞിന്റെ രോഗലക്ഷണങ്ങൾ, സ്കാനിംഗ് റിപ്പോർട്ടുകൾ എന്നിവയെല്ലാം ചാറ്റിജിപിടിയിൽ അപ്ലോഡ് ചെയ്തു. എല്ലാം പരിശോധിച്ച ചാറ്റ്ജിപിടി കൃത്യമായൊരു ഉത്തരം നൽകി. അല്ക്സിന്റേത് ടെതേർഡ് കോർഡ് സിൻഡ്രോം ആണെന്ന്. ടിഷ്യു അറ്റാച്ച്മെന്റുകൾ സുഷുമ്നാ നാഡിയുടെ ചലനത്തെ പരിമിതപ്പെടുത്തുന്ന ഒരു അപൂർവ ന്യൂറോളജിക്കൽ ഡിസോർഡർ ആയിരിക്കാമെന്നാണ് ചാറ്റ് ജിപിടി പറഞ്ഞത്.
അതോടെ കോർട്ട്നി ഓൺലൈനിൽ ഇത്തരം അസുഖം ബാധിച്ച മറ്റു കുട്ടികളെ കണ്ടെത്താനായി ശ്രമം. അത്തരം കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ബന്ധപ്പെട്ടു. ഒടുവിൽ ഒരു ന്യൂറോ സർജൻ അലക്സിന്റെ രോഗം ഇതു തന്നെയാണെന്നു സ്ഥിരീകരിച്ചു. ഇപ്പോൾ ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കുമൊക്കെ വിധേയനാകുന്ന കുഞ്ഞ് പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.