പ്രണയകവിതകൾ
Saturday, August 23, 2025 8:33 PM IST
പ്രണയകവിതകൾ
ഒ.എൻ.വി.
പേജ്: 104 വില: ₹ 140
ഡിസി ബുക്സ്
ഫോൺ: 7290092216
വാച്യമായി വിവരിക്കാതെ വ്യംഗ്യവും ധ്വനിയുംകൊണ്ട് ഉള്ളിലെ പ്രണയത്തെ സംവേദനം ചെയ്യുന്ന രീതി. പോയകാലത്തിന്റെ സ്മൃതിതടങ്ങളിലേക്ക് മനസിനെ ഒഴുക്കുന്ന കവിതകൾ.
അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികൾ
അഡ്വ. പി.എസ്. ശ്രീധരൻപിള്ള
പേജ്: 272 വില: ₹ 310
മാതൃഭൂമി ബുക്സ്
ഫോൺ: 0495 2362000
ഇന്ത്യാചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പഠനം. പ്രമുഖരുടെ പ്രതികരണങ്ങളും വായിക്കാം.
ഫ്രാൻസീസ്കൻ ചിന്തകൾ
പോൾ കൊട്ടാരം കപ്പൂച്ചിൻ
പേജ്: 112 വില: ₹ 150
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 97460 77500
അസീസിയിലെ ഫ്രാൻസീസിനെയും ക്ലാരയേയും കുറിച്ചുള്ള ചിന്തകൾ. ജീവിതയാത്രയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരംകാണാൻ ഫ്രാൻസീസിന്റെ വഴിയിലൂടെ വായനക്കാരെ നയിക്കുന്നു.
ശാസ്ത്രവിമർശം സാമൂഹികജ്ഞാന സിദ്ധാന്ത സമീപനങ്ങൾ
ഷിജു സാം വറുഗീസ്
പേജ്: 400 വില: ₹ 499
ഡിസി ബുക്സ്
ഫോൺ: 7290092216
ശാസ്ത്രത്തിന്റെ സാമൂഹികതാ പഠനങ്ങൾ എന്ന ഗവേഷണമേഖലയ്ക്ക് ആമുഖമായ പുസ്തകം. ശാസ്ത്രജ്ഞർക്കും വിജ്ഞാന കുതുകികൾക്കും പുതിയ ഉൾക്കാഴ്ച പകരുന്ന എഴുത്ത്.