ദേശീയത ഭാരതിദാസന്റെയും വള്ളത്തോളിന്റെയും കവിതകളിൽ
ഡോ. ലാലു എസ്. കുറുപ്പ്
Saturday, August 2, 2025 9:21 PM IST
ദേശീയത ഭാരതിദാസന്റെയും വള്ളത്തോളിന്റെയും കവിതകളിൽ
ഡോ. ലാലു എസ്. കുറുപ്പ്
പേജ്: 140 വില: ₹ 150
ബുക്ക് മീഡിയ, കോട്ടയം
ഫോൺ: 9447536240
വള്ളത്തോളിന്റെയും ഭാരതിദാസന്റെയും കവിതകളിൽ പ്രകടമാകുന്ന ദേശീയതയെക്കുറിച്ച് നടത്തിയ താരതമ്യപഠനം. ഇരുവരുടെയും കാഴ്ചപ്പാടുകളും അന്തരങ്ങളും വിശകലനംചെയ്യുന്നു.
എന്റെ OCD സത്യാന്വേഷണ പരീക്ഷണങ്ങൾ
ഡോ.പി.ജെ. സാജു
പേജ്: 160 വില: ₹ 240
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495-2765871
ഒസിഡി എന്ന മനോരോഗത്തെ ക്കുറിച്ചും സിബിടി എന്ന ചികിത്സാ രീതിയെക്കുറിച്ചും അറിവുപകരുന്ന കൃതി. സമഗ്രവും ശാസ്ത്രീയവുമായ അവതരണം. ചികിത്സകൻ കൂടെ യിരുന്നു സംസാരിക്കുന്ന അനുഭവം.
പ്രണയമുറിവുകളുടെ കടലാഴങ്ങൾ
സുമിൻ ജോയ്
പേജ്: 136 വില: ₹ 200
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495-2765871
ഓർമകളുടെ പെരുമഴപോലുള്ള കവിതകൾ. പ്രകൃതിയെയടക്കം ഉപാസിക്കുന്ന പ്രണയം. മുറിവേറ്റ ഹൃദയത്തിന്റെ ആഴങ്ങളിൽ ചെന്നുതൊടുന്ന വാക്കുകൾ. 115 കവിതകളുടെ സമാഹാരം.
ഗുരുത്വം
ഡോ. സെൽവി സേവ്യർ
പേജ്: 182 വില: ₹ 250
മഷിക്കൂട്ട്, കോട്ടയം
ഫോൺ: 9495319425
നാല്പത്തിനാല് ഉപന്യാസങ്ങളുടെ സമാഹാരം. വ്യത്യസ്ത വിഷയങ്ങൾ ഒരു ചരടിൽ കോർത്തിണക്കി ജീവിതത്തിന്റെ മൂല്യങ്ങളെ പ്രകാശിപ്പിക്കുന്ന കൃതി. ധീരമായ എഴുത്ത്.
ടി.പവിത്രന്റെ ഏറ്റവും പുതിയ നാല് നാടകങ്ങൾ
ടി. പവിത്രൻ
പേജ്: 144 വില: ₹ 220
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 9778141567
വായനയ്ക്കും ജനകീയ ഗ്രാമവേദികളിലെ അവതരണങ്ങൾക്കും വേണ്ടി എഴുതപ്പെട്ട നാടകങ്ങൾ. നർമവും ജീവിതനിരീക്ഷണങ്ങളും ഇടകലർന്ന ആഖ്യാനം.
മിഴിത്തിരികൾക്കപ്പുറം
ലീന മാണിക്കോത്ത്
പേജ്: 52 വില: ₹ 120
സൃഷ്ടിപഥം, മലപ്പുറം
ഫോൺ: 8891476062
നന്മതിന്മകൾക്കുനേരേ പിടിച്ച കണ്ണാടിയാകു ന്ന പുസ്തകം. മന സിന്റെ അവസ്ഥാന്ത രങ്ങൾ പ്രകടിപ്പിക്കുന്ന എട്ടു കഥകൾ.