അബ്ബാ ഹൃദയം
നീൽ ലൊസാനോ
പരി: ജോസ് പടന്നമാക്കൽ
പേജ്: 232 വില: ₹ 300
കെയ്റോസ് മീഡിയ, കൊച്ചി
ഫോൺ: 0484 2984327
ലോകപ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ നീൽ ലൊസാനോയും മകൻ മാറ്റ് ലൊസാനോയും ചേർന്ന് എഴുതിയ പ്രശസ്തമായ ഗ്രന്ഥങ്ങളൊന്നിന്റെ പരിഭാഷ. ദൈവത്തെ പിതാവ് എന്ന നിലയിൽ അടുത്തറിയാനും അനുഭവിക്കാനും സഹായിക്കുന്ന ഗ്രന്ഥം.
പൊൻമാനും കുട്ടിയും
ടി.എ. മണി തൃക്കോതമംഗലം
പേജ്: 112 വില: ₹ 150
അക്ഷയ പ്രിന്റേഴ്സ്, കോട്ടയം
ഫോൺ: 9446861680
കാശിയെന്ന ബാലന്റെ കുഞ്ഞുകുഞ്ഞ് അനുഭവങ്ങളിലൂടെ നീങ്ങുന്ന ബാലനോവൽ. ബാല്യത്തിനു രസം പകരുന്ന ഘടകങ്ങളൊക്കെ ഈ നോവലിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. പുഴയും പൊന്മാനും കരോൾ സംഘവും അങ്കണവാടിയും ശബരിമല യാത്രയും ഉത്സവവും പള്ളിപ്പെരുന്നാളുമെല്ലാം.
നാട്ടോർമകൾ
റാഫി നീലങ്കാവിൽ
പേജ്: 110 വില: ₹ 200
പ്രിന്റ് ഹൗസ്, തൃശൂർ
ഫോൺ: 9048495394
ഒാർമകളിലൂടെ ചരിത്രത്തിലേക്കുള്ള യാത്രയാണ് ഈ പുസ്തകം. ഗ്രന്ഥകാരന്റെ നാടായ പാവറട്ടിയുടെയും സമീപപ്രദേശങ്ങളുടെയും ചരിത്രത്തുടിപ്പുകളെ തൊട്ടറിയാനുള്ള ശ്രമം. പാവറട്ടി പള്ളി, കൊവേന്ത, വെൻമേനാട് ജുമാ മസ്ജിദ്, ജൂതശില, ക്ഷേത്രക്കല്ല് തുടങ്ങി ചരിത്രമുറങ്ങുന്ന പലതും ഇവിടെ ഇതൾ വിരിയുന്നു.
43 നാട്ടുസഞ്ചാരങ്ങൾ
സാബു മഞ്ഞളി
പേജ്: 320 വില: ₹ 450
ഗ്രീൻ ബുക്സ്, തൃശൂർ
ഫോൺ: 9446870281
43 യാത്രകളുടെ വിവരണങ്ങൾ. നാടിനെ അറിഞ്ഞും നാട്ടാരെ അറിഞ്ഞുമുള്ള യാത്രകൾ. പോകാൻ ഇഷ്ടമപ്പെടുന്ന രാജ്യത്തെ പല സ്ഥലങ്ങളിലേക്കും ഈ കുറിപ്പുകൾക്കൊപ്പം സഞ്ചരിക്കാം. ദീപിക അടക്കമുള്ള മാധ്യമങ്ങളിൽ ഗ്രന്ഥകാരൻ പലപ്പോഴായി എഴുതിയ കുറിപ്പുകളുടെ സമാഹാരംകൂടിയാണിത്.
റാഹേൽ
കെ. വാസുദേവൻ
പേജ്: 180 വില: ₹ 250
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
ലാബാന്റെ മകൾ റാഹേലിന്റെ ജീവിതത്തിലെ അനർഘനിമിഷങ്ങൾ ചേർത്തുവച്ചെഴുതിയ നോവൽ. ബൈബിൾ പഴയനിയമത്തിലെ യാക്കോബിന്റെ വധു എന്ന നിലയിലുള്ള റാഹേലിന്റെ അസാധാരണ ജീവിതത്തിലൂടെയുള്ള യാത്ര.
കളകാഞ്ചിയണിയും കവിതകൾ
താന്നിമൂട് മുരളി
പേജ്: 64 വില: ₹ 90
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
ജീവിതയാഥാർഥ്യങ്ങളോട് അടുത്തുനിൽക്കുന്ന 21 കവിതകളുടെ സമാഹാരം. കാവ്യഗുണം, സംഗീതം, അലങ്കാരം എന്നിവയിലൊക്കെ ശ്രദ്ധിക്കാൻ കവി ശ്രമിച്ചിട്ടുണ്ട്.
A Radical Love A Path of Light
ജോ മന്നാത്ത്
എസ്ഡിബി
പേജ്: 224 വില: ₹ 220
സിആർഐ ഹൗസ്,
ന്യൂഡൽഹി
ഫോൺ: 011-26910729
സന്യാസജീവിതത്തിന്റെ പ്രത്യേകിച്ച് ക്രൈസ്തവ സന്യാസജീവിതത്തിന്റെ അർഥവും ഭംഗിയും ആഴവും പ്രതിസന്ധിയും അന്വേഷിക്കുന്ന പുസ്തകം. സന്യാസത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചയുണ്ടാകാനും അതിനെ ആസ്വദിക്കാനും ഈ ഗ്രന്ഥം പ്രചോദനമാകും.
രാഷ്ട്രീയ വർത്തമാനങ്ങൾ
കെ.ഇ. ഇസ്മയിൽ
പേജ്: 220 വില: ₹ 300
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
പ്രമുഖ ഇടതു രാഷ്ട്രീയ നേതാവായ കെ.ഇ. ഇസ്മയിൽ വിവിധ മാധ്യമങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. സംസ്ഥാന- ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളാണ് പ്രധാനമായും ലേഖനങ്ങളിൽ കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
പരിശുദ്ധാത്മാവ് ഒഴുകുന്ന വഴികൾ
ഫാ. ഇസിദോർ
വാലുമ്മേൽ കപ്പൂച്ചിൻ
പേജ്: 128 വില: ₹ 160
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
ആത്മീയമായ ഉൾക്കാഴ്ചയും പ്രചോദനവും നൽകുന്ന ഗ്രന്ഥം. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം അനുഭവവേദ്യമാകുന്ന വഴികളും അനുഭവങ്ങളുമൊക്കെ പുസ്തകത്തിൽ ലളിതമായി വിവരിക്കുന്നു. ചില സംഭവങ്ങളുടെ അകമ്പടിയോടെയുള്ള
രചന വായന എളുപ്പമാക്കുന്നു.