ര​ച​ന, സം​ഗീ​തം, ആ​ലാ​പ​നം: എ​ഐ!
ശ്രോ​താ​ക്ക​ളാ​വ​ശ്യ​പ്പെ​ട്ട ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളി​ല്‍ അ​ടു​ത്ത​താ​യി എ​ഐ എ​ഴു​തി ഈ​ണ​മി​ട്ട ഗാ​നം കേ​ള്‍​ക്കാം, പാ​ടി​യ​ത് എ​ഐ...- ഇ​ങ്ങ​നെ​യൊ​രു അ​നൗ​ണ്‍​സ്‌​മെ​ന്‍റ് റേ​ഡി​യോ​യി​ല്‍ കേ​ള്‍​ക്കു​ന്ന കാ​ലം അ​ടു​ത്തു​വോ? എ​ഐ ഉ​ണ്ടാ​ക്കു​ന്ന പാ​ട്ട് ഹി​റ്റാ​കു​മോ? സം​ഗീ​താ​സ്വാ​ദ​ക​ര്‍ കേ​ള്‍​ക്കു​മോ?...

ഞാ​നൊ​രു പാ​ട്ടു​പാ​ടാം എ​ന്ന പാ​ട്ട് ഇ​പ്പോ​ള്‍ പാ​ടു​ന്ന​ത് ആ​രാ? ന​മ്മു​ടെ എ​ഐ! ഒ​ര​ല്പം അ​തി​ശ​യോ​ക്തി എ​ന്നു പ​റ​യാ​മെ​ങ്കി​ലും ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​വ​രെ അ​സാ​ധ്യ​മെ​ന്നു ചി​ന്തി​ച്ചി​രു​ന്ന കാ​ര്യ​ങ്ങ​ള്‍ എ​ഐ പു​ഷ്പം​പോ​ലെ സാ​ധ്യ​മാ​ക്കി. അ​ര്‍​ഥ​വും ഭാ​വ​വും അ​ത്ര​ക​ണ്ട് ഒ​ക്കി​ല്ലെ​ങ്കി​ലും അ​ത്യാ​വ​ശ്യം താ​മ​ര​പ്പൂ​മ്പൈ​ത​ലു​ക​ളെ പാ​ട്ടു​പാ​ടി ഉ​റ​ക്കാ​ന്‍ എ​ഐ​ക്കു ക​ഴി​യും.

സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​വി​ധ​മു​ള്ള ല​ളി​ത​മാ​യ എ​ഐ ടൂ​ളു​ക​ള്‍ സം​ഗീ​ത​രം​ഗ​ത്ത് വ്യാ​പ​ക​മാ​ണ്. വ​രി​ക​ള്‍ എ​ഴു​തി​ക്കൊ​ടു​ത്താ​ല്‍ ഈ​ണ​മി​ട്ട് പാ​ടി​ക്കേ​ള്‍​ക്കി​പ്പി​ക്കു​ന്ന ത​രം ടൂ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ പാ​ട്ടു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ധാ​രാ​ളം ക​ണ്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു.

ഗാ​യ​ക​രു​ടെ സ്വ​ര​ങ്ങ​ള്‍ മാ​റ്റി​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ള്‍ യു ​ട്യൂ​ബി​ല്‍ ധാ​രാ​ളം. എ​ന്നു​വ​ച്ചാ​ല്‍ ജ​യ​ച​ന്ദ്ര​ന്‍ പാ​ടി​യ പാ​ട്ട് യേ​ശു​ദാ​സി​ന്‍റെ ശ​ബ്ദ​ത്തി​ല്‍ കേ​ള്‍​പ്പി​ക്കു​ന്നു, തി​രി​ച്ചും. ഇ​തു​കൊ​ണ്ട് സം​ഗീ​ത​ത്തി​ന് എ​ന്തു​നേ​ട്ടം എ​ന്ന ചോ​ദ്യ​ത്തി​നു പ്ര​സ​ക്തി​യി​ല്ല.

ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്നു

ഒ​രേ​സ​മ​യം കൗ​തു​ക​ക​ര​വും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് പാ​ട്ടി​ല്‍ എ​ഐ​യു​ടെ സാ​ന്നി​ധ്യം. വി​വാ​ദ​ങ്ങ​ള്‍ എ​ഐ​ക്കു പു​ത്ത​രി​യ​ല്ല. മ​രി​ച്ചു​പോ​യ ഗാ​യ​ക​രു​ടെ ശ​ബ്ദ​ങ്ങ​ളി​ല്‍ പാ​ട്ടു​ണ്ടാ​ക്കു​ന്നു, പു​തി​യ ഈ​ണ​ങ്ങ​ളു​ണ്ടാ​ക്കു​ന്നു, വ​രി​ക​ള്‍ എ​ഴു​തു​ന്നു, ശ​ബ്ദ​ങ്ങ​ള്‍ റീ​പ്ലേ​സ് ചെ​യ്യു​ന്നു...

ഇ​തി​നി​ട​യ്ക്ക് പ​ല​പ്പോ​ഴും ആ​രോ​പ​ണ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും ഉ​യ​ര്‍​ന്നു. ച​ര്‍​ച്ച​ക​ള്‍ പു​തു​വ​ര്‍​ഷ​ത്തി​ലും തു​ട​രു​ക​യാ​ണ്. മ​നു​ഷ്യ​ന്‍റെ ഭാ​വാ​ത്മ​ക​ത​യ്ക്ക് ഒ​പ്പ​മെ​ത്താ​ന്‍ എ​ഐ​യ്ക്കു ക​ഴി​യു​മോ, എ​ന്നെ​ങ്കി​ലും എ​ഐ ഒ​രു സൂ​പ്പ​ര്‍​ഹി​റ്റ് പാ​ട്ടു​ണ്ടാ​ക്കു​മോ എ​ന്നെ​ല്ലാ​മു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക്, ഏ​യ് ഇ​ല്ല എ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യാ​ന്‍ സാ​ധി​ക്കു​ക​യു​മി​ല്ല.

മ​റ്റേ​തു രം​ഗ​ത്തു​മെ​ന്ന​പോ​ലെ എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള ത​ട്ടി​പ്പു​ക​ളും ത​ല​പൊ​ക്കി​ക്ക​ഴി​ഞ്ഞു. വ​ന്‍​കി​ട​ക്കാ​രാ​യ ആ​പ്പി​ള്‍, ആ​മ​സോ​ണ്‍, സ്‌​പോ​ട്ടി​ഫൈ തു​ട​ങ്ങി​യ​വ​യെ ക​ബ​ളി​പ്പി​ച്ച് ഒ​രു സം​ഗീ​ത​ജ്ഞ​ന്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ഡോ​ള​ര്‍ കീ​ശ​യി​ലാ​ക്കി​യ ക​ഥ അ​ടു​ത്ത​യി​ടെ ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. എ​ഐ ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കി​യ പാ​ട്ടു​ക​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ണ് ക​ക്ഷി കാ​ശു​ണ്ടാ​ക്കി​യ​ത്. പാ​ട്ടു​കേ​ള്‍​ക്കാ​ന്‍ ആ​ളു​ണ്ടെ​ങ്കി​ല്‍ അ​ത് എ​ങ്ങ​നെ സൃ​ഷ്ടി​ച്ചാ​ലെ​ന്താ എ​ന്ന മ​റു​ചോ​ദ്യ​ത്തി​നു തീ​ര്‍​ച്ച​യാ​യും ഇ​ട​വു​മു​ണ്ട്.

പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ ധാ​രാ​ളം

സം​ഗീ​ത​രം​ഗ​ത്തു ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ഒ​ട്ടേ​റെ എ​ഐ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ണ്ട്. പ​ല​തും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്ത​ലി​ന്‍റെ വ​ഴി​യി​ലു​ണ്. ഓ​പ്പ​ണ്‍​എ​ഐ​യു​ടെ ജ്യൂ​ക്‌​ബോ​ക്‌​സ്, ആം​പെ​ര്‍ മ്യൂ​സി​ക്, ഐ​വ തു​ട​ങ്ങി​യ​വ വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന ടൂ​ളു​ക​ളാ​ണ്.

ഏ​റ്റ​വും കു​റ​ച്ച് ഇ​ന്‍​പു​ട്ട് ന​ല്‍​കി വൈ​വി​ധ്യ​മു​ള്ള സം​ഗീ​തം ഒ​രു​ക്കാ​ന്‍ ക​ഴി​വു​ണ്ട് ഇ​വ​യ്ക്ക്. പ​ശ്ചാ​ത്ത​ല​സം​ഗീ​തം ഒ​രു​ക്കാ​ന്‍ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ടൂ​ളാ​ണ് ഐ​വ. വ​രി​ക​ളും ഈ​ണ​വു​മ​ട​ക്കം സൃ​ഷ്ടി​ക്കു​ന്ന വ​ല്ല​ഭ​നാ​ണ് ജ്യൂ​ക്ക്‌​ബോ​ക്‌​സ്.

മ​രി​ച്ചു​പോ​യ ഗാ​യ​ക​രു​ടെ ശ​ബ്ദ​ത്തി​ല്‍ പു​തി​യ പാ​ട്ടു​ണ്ടാ​ക്കു​ന്ന​ത് വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ സാ​ധി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​രാ​ധ​ക​ര്‍​പോ​ലും അ​ങ്ങ​നെ പാ​ട്ടു​ക​ളു​ണ്ടാ​ക്കി അ​പ്‌​ലോ​ഡ് ചെ​യ്യു​ന്നു​ണ്ട്. പ്രി​യ ഗാ​യ​ക​രാ​യ ബം​ബ ബാ​ക്കി​യ, ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​രു​ടെ ശ​ബ്ദ​ത്തി​ല്‍ പാ​ട്ടു​ക​ള്‍ സൃ​ഷ്ടി​ച്ച് എ.​ആ​ര്‍. റ​ഹ്മാ​ന്‍​പോ​ലും വി​വാ​ദ​ത്തി​ല്‍​പെ​ടു​ക​യും ചെ​യ്തു.

അ​ദ്ദേ​ഹ​ത്തി​ന് അ​നു​കൂ​ല​മാ​യും എ​തി​രാ​യും സം​ഗീ​ത​പ്രേ​മി​ക​ള്‍ നി​ര​ന്നു. ഇ​രു ഗാ​യ​ക​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ അ​നു​മ​തി​യോ​ടെ, കൃ​ത്യ​മാ​യ പ്ര​തി​ഫ​ലം ന​ല്‍​കി​യാ​ണ് ആ ​സ്വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് റ​ഹ്‌​മാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ശ​ബ്ദം എ​ന്ന​ത് കോ​പ്പി​റൈ​റ്റ് ചെ​യ്യ​പ്പെ​ടേ​ണ്ട സം​ഗ​തി​യാ​ണെ​ന്നു പു​തു​ത​ല​മു​റ​യി​ലെ ഗാ​യ​ക​ര്‍ പ​ല​രും അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. മ​രി​ച്ച​വ​രോ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രോ ആ​യ ആ​രു​ടെ​യും ശ​ബ്ദം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങു​ക​യെ​ന്ന​ത് ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​ണ്. ഒ​രു ഗാ​യ​ക​ന്‍ അ​ല്ലെ​ങ്കി​ല്‍ ഗാ​യി​ക വ​ര്‍​ഷ​ങ്ങ​ളു​ടെ പ​രി​ശീ​ല​നം​കൊ​ണ്ട് തേ​ച്ചു​മി​നു​ക്കി​യെ​ടു​ത്ത​താ​വ​ണ​മ​ല്ലോ സ്വ​ന്തം ശ​ബ്ദം.

ഭാ​വി, ഭാ​വം എ​ന്നി​വ

സം​ഗീ​ത​രം​ഗ​ത്ത് എ​ഐ​ക്കു വ​ലി​യ ഭാ​വി​യു​ണ്ടെ​ന്നു ക​രു​ത​പ്പെ​ടു​മ്പോ​ഴും ഒ​രു മ​നു​ഷ്യ​ന്‍ ന​ല്‍​കു​ന്ന ഭാ​വം അ​തേ പൂ​ര്‍​ണ​ത​യോ​ടെ ന​ല്‍​കാ​ന്‍ അ​തി​നു ക​ഴി​യി​ല്ലെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന​വ​ര്‍ ധാ​രാ​ളം. ഗാ​യ​രു​ടെ ശ​ബ്ദം​കൊ​ണ്ടോ ശ്വാ​സം​കൊ​ണ്ടോ ഉ​ള്ള ഒ​രൊ​റ്റ മി​നു​ക്ക​ത്താ​ല്‍ വേ​റെ ലെ​വ​ലി​ല്‍ എ​ത്തി​യ എ​ത്ര​യോ പാ​ട്ടു​ക​ളു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ ലൈ​വ് മ്യൂ​സി​ക് ഷോ​ക​ള്‍​ക്കു കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം വ​രു​മെ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രു​മേ​റെ. അ​വി​ടെ​യും മു​മ്പു റി​ക്കാ​ര്‍​ഡ്‌​ചെ​യ്തു​വ​ച്ച ട്രാ​ക്ക് കേ​ള്‍​പ്പി​ച്ച് ചു​ണ്ട​ന​ക്കി പ​റ്റി​ക്കു​ന്ന​വ​രു​ടെ കാ​ല​മാ​ണ്. പ​ക്ഷേ, ഒ​ന്നു​റ​പ്പ്- പ​ഴ​യ കാ​ല​മ​ല്ല, കേ​ള്‍​വി​ക്കാ​ര്‍ തി​രി​ച്ച​റി​യും.. അ​വ​ര്‍ ഉ​ച്ച​ത്തി​ല്‍ കൂ​വും.

എ​ന്താ​യാ​ലും സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് അ​ദ്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​വു​ണ്ടെ​ന്നു​റ​പ്പ്. അ​തു സ​ത്യ​സ​ന്ധ​ത​യോ​ടെ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണു മു​ഖ്യം. മ​നു​ഷ്യ​ന്‍റെ ഭാ​വ​സ്പ​ര്‍​ശ​ങ്ങ​ള്‍ അ​വ​യ്ക്കു സാ​ധ്യ​മ​ല്ലാ​ത്തി​ട​ത്തോ​ളം കാ​ലം ക​ലാ​സൃ​ഷ്ടി​ക​ളെ കൂ​ടു​ത​ല്‍ സു​ന്ദ​ര​മാ​ക്കാ​ന്‍ എ​ഐ ടൂ​ളു​ക​ള്‍​ക്കു ക​ഴി​യ​ട്ടെ.

അ​ടു​ത്ത​യി​ടെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഒ​രു യ​ന്ത്ര​ത്തി​ല്‍ ഘ​ടി​പ്പി​ച്ച വ​യ​ലി​ന്‍ അ​തി​സു​ന്ദ​ര​മാ​യ കീ​ര്‍​ത്ത​നം കേ​ള്‍​പ്പി​ക്കു​ന്നു. ഒ​രു മാ​ന്ത്രി​ക സം​ഗീ​ത​ജ്ഞ​നെ​പ്പോ​ലെ യ​ന്ത്ര​ക്കൈ ബോ ​ച​ലി​പ്പി​ക്കു​ന്നു., ഒ​രൊ​റ്റ സ്വ​രം​പോ​ലും തെ​റ്റാ​തെ. കീ​ര്‍​ത്ത​ന​മ​വ​സാ​നി​ച്ച​പ്പോ​ള്‍ ഒ​രു സം​ശ​യം ബാ​ക്കി​യാ​യി- ആ ​യ​ന്ത്ര​മാ​ണോ അ​തോ വീ​ഡി​യോ ആ​ണോ എ​ഐ​യു​ടെ സൃ​ഷ്ടി?!


ഹ​രി​പ്ര​സാ​ദ്