ആ​യി​രം ചി​റ​കു​ള്ള ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ
ഈ ​വീ​ൽ ചെ​യ​റി​ൽ ഇ​രു​ന്നു നി​ന്നെ​ക്കൊ​ണ്ട് മെ​ഴു​കു​തി​രി ഉ​ണ്ടാ​ക്കാ​നോ കു​ട​യു​ണ്ടാ​ക്കാ​നോ ഒ​ക്കെ​യേ ക​ഴി​യൂ. അ​തു​കൊ​ണ്ട് വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി അ​ത്ത​രം കൈ​ത്തൊ​ഴി​ൽ എ​ന്തെ​ങ്കി​ലും പ​ഠി​ക്കു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്.- വീ​ടി​ന്‍റെ ടെ​റ​സി​ൽ​നി​ന്നു കാ​ൽ​വ​ഴു​തി വീ​ണ് ജീ​വി​തം വീ​ൽ ചെ​യ​റി​ലാ​യ ഷെ​റി​ൻ ഷ​ഹാ​ന​യോ​ട് അ​വ​ളു​ടെ തെ​റാ​പ്പി​സ്റ്റ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ജീ​വി​ത​ത്തി​നു മീ​തെ നി​രാ​ശ​യു​ടെ ചാ​രം വ​ന്നു മൂ​ടു​ന്ന​തു​പോ​ലെ​യാ​ണ് ഷെ​റി​നു തോ​ന്നി​യ​ത്. വീ​ടി​ന്‍റെ ഇ​രു​ള​ട​ഞ്ഞ മു​റി​ക​ളി​ൽ ത​ന്‍റെ ജീ​വി​തം ഉ​രു​കി​ത്തീ​രാ​ൻ പോ​വു​ക​യാ​ണോ​യെ​ന്ന് അ​വ​ൾ ഭ​യ​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ക​ണ്ട​ത് ആ ​വീ​ൽ ചെ​യ​റു​ക​ൾ​ക്കു ചി​റ​കു​ക​ൾ മു​ള​യ്ക്കു​ന്ന​താ​ണ്. ഡോ. ​ജോ​ബി​ൻ എ​സ്. കൊ​ട്ടാ​രം എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ തു​ട​ങ്ങി വ​ച്ച ചി​ത്ര​ശ​ല​ഭം പ്രോ​ജ​ക്ടി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ അ​വ​ൾ പ​റ​ന്ന​ത് സി​വി​ൽ സ​ർ​വീ​സി​ന്‍റെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്.

സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച ശാ​രി​ക ത​ന്നെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ ക​ണ്ണു​ക​ളി​ൽ നി​റ​യു​ന്ന സ​ഹ​താ​പ​ഭാ​വം ക​ണ്ട് മ​ടു​ത്തു​പോ​യി​രു​ന്നു. വീ​ട്ടി​ലി​രു​ന്നു ചെ​യ്യാ​വു​ന്ന ഐ​ടി പോ​ലെ എ​ന്തെ​ങ്കി​ലും കോ​ഴ്സ് പ​ഠി​ക്കാ​നാ​യി​രു​ന്നു കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി ശാ​രി​ക​യെ പ​ല​രും ഉ​പ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, ശ​ല​ഭം പ്രോ​ജ​ക്ട് ശാ​രി​ക​യു​ടെ ജീ​വി​ത​മി​പ്പോ​ൾ എ​ത്തി​ച്ചി​രി​ക്കു​ന്ന​തു ഭ​ര​ണ​ച​ക്രം തി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ സി​വി​ൽ സ​ർ​വീ​സി​ലാ​ണ്. അ​സാ​ധ്യ​മെ​ന്നു ക​രു​തി​യ​ത് നേ​ടി​യെ​ടു​ക്കാ​ൻ ഷെ​റി​നും ശാ​രി​ക​യ്ക്കു​മൊ​ക്കെ ക​രു​ത്തേ​കി​യ​ത് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ജോ​ബി​ൻ ആ​രം​ഭി​ച്ച ചി​ത്ര​ശ​ല​ഭം എ​ന്ന സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് പ​രീ​ശീ​ല​ന പ​ദ്ധ​തി​യാ​ണ്.

ഐ​എ​എ​സ്, ഐ​എ​ഫ്എ​സ് അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​ന്ത്യ​യു​ടെ നേ​തൃ​രം​ഗ​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ബ്‌​സൊ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ഡ​മി​യു​ടെ സ്ഥാ​പ​ക​നാ​യ ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് പ്രോ​ജ​ക്ട് ചി​ത്ര​ശ​ല​ഭം.

മാ​റി​മ​റി​ഞ്ഞ ജീ​വി​തം

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ത്തി​നു പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഷെ​റി​ന്‍ ഷ​ഹാ​ന​യു​ടെ വി​വാ​ഹം. ഗ​ള്‍​ഫി​ല്‍ എ​ന്‍​ജി​നി​യ​റാ​ണെ​ന്നു പ​റ​ഞ്ഞു വി​വാ​ഹം ക​ഴി​ച്ച​യാ​ള്‍ പ​ത്താം ക്ലാ​സു​പോ​ലും പാ​സാ​യി​രു​ന്നി​ല്ല. വി​വാ​ഹ​ത്തി​ന്‍റെ ആ​ദ്യ​ദി​നം​ത​ന്നെ അ​യാ​ള്‍ ഷെ​റി​ന്‍റെ ശ​രീ​രം മു​ഴു​വ​ന്‍ ബ്ലേ​ഡ് കൊ​ണ്ട് വ​ര​ഞ്ഞു ഷ​വ​റി​ന്‍റെ കീ​ഴി​ല്‍ കൊ​ണ്ടി​രു​ത്തി. ത​ണു​ത്ത വെ​ള്ളം മു​റി​വു​ക​ളി​ലേ​ക്ക് ഇ​റ്റി​റ്റു വീ​ഴി​ച്ചു. ഷെ​റി​ന്‍ വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന​തു കാ​ണു​മ്പോ​ള്‍ അ​യാ​ള്‍ ആ​ര്‍​ത്ത​ട്ട​ഹ​സി​ച്ചു. ഒ​രാ​യി​രം സ്വ​പ്ന​ങ്ങ​ളു​മാ​യി തു​ട​ങ്ങി​യ ജീ​വി​തം ദു​ര​ന്ത​വ​ഴി​യി​ലാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. വീ​ട്ടി​ൽ വ​ച്ച് ഉ​ണ​ങ്ങി​യ തു​ണി​യെ​ടു​ക്കാ​ൻ ടെ​റ​സി​ൽ ക​യ​റി​യ ദി​നം ഷെ​റി​ന്‍റെ ജീ​വി​തം ആ​കെ ത​ക​ർ​ത്ത അ​ടു​ത്ത ദു​ര​ന്തം തേ​ടി​യെ​ത്തി. കാ​ൽ തെ​റ്റി ടെ​റ​സി​ൽ​നി​ന്നു താ​ഴേ​ക്കു വീ​ണു. ആ ​വീ​ഴ്ച അ​വ​ളെ എ​ത്തി​ച്ച​ത് വീ​ൽ ചെ​യ​റി​ൽ. പ​ക്ഷേ, തോ​റ്റു​മ​ട​ങ്ങാ​ൻ ഷെ​റി​ൻ ത​യാ​റാ​യി​ല്ല. വീ​ല്‍​ചെ​യ​റി​ലി​രു​ന്ന് നെ​റ്റും ജെ​ആ​ര്‍​എ​ഫും പാ​സാ​യി. ഇ​തി​നി​ടെ, ഷെ​റി​നെ​ക്കു​റി​ച്ച് ഒ​രു മാ​സി​ക​യി​ല്‍ ഒ​രു ഫീ​ച്ച​ർ വ​ന്നു.

ഇ​തു ക​ണ്ട ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം ഷെ​റി​ന്‍ ഷ​ഹാ​ന​യെ പ്രോ​ജ​ക്ട് ചി​ത്ര​ശ​ല​ഭ​ത്തി​ലേ​ക്കു ക്ഷ​ണി​ച്ചു. എ​ന്നാ​ൽ, ഷെ​റി​ന് തീ​രെ ആ​ത്മ​വി​ശ്വാ​സം ഇ​ല്ലാ​യി​രു​ന്നു. ഇ​താ​ണ് എ​ന്‍റെ അ​വ​സ്ഥ. എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷേ, എ​ന്നെ​ക്കൊ​ണ്ട് എ​ന്താ​കാ​ൻ എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ ആ​ദ്യ ചോ​ദ്യം. എ​ന്നാ​ൽ, ഞ​ങ്ങ​ളെ​ല്ലാം ഒ​പ്പ​മു​ണ്ട്. ന​മു​ക്ക് ഒ​രു​മി​ച്ച് ല​ക്ഷ്യ​ത്തി​ലേ​ക്കു കു​തി​ക്കാ​മെ​ന്നു ജോ​ബി​ൻ മ​റു​പ​ടി ന​ൽ​കി. ആ ​പ്ര​ചോ​ദ​ന​ത്തി​ൽ 2022ലെ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യു​ടെ മൂ​ന്നു ക​ട​മ്പ​ക​ളാ​യ പ്രി​ലി​മി​ന​റി, മെ​യി​ന്‍​സ്, ഇ​ന്‍റ​ര്‍​വ്യൂ എ​ന്നി​വ​യെ​ല്ലാം ഷെ​റി​ൻ പാ​സാ​യി. വീ​ല്‍​ചെ​യ​ർ ഒാ​ടി​ച്ചു സി​വി​ല്‍ സ​ര്‍​വീ​സി​ലെ​ത്തി ഷെ​റി​ന്‍ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ചു.

വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ ഷെ​റി​നി​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ സ​ര്‍​വീ​സി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. രാ​ഹു​ല്‍​ഗാ​ന്ധി​യ​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ഐ​പി​ക​ള്‍ ഷെ​റി​നെ നേ​രി​ട്ടു ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​രു​ന്നു. ബി​ബി​സി​യ​ട​ക്ക​മു​ള്ള ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും ഷ​ഹാ​ന​യു​ടെ അ​ഭി​മു​ഖ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​റി​ബ്ര​ല്‍ പ​ള്‍​സി തോ​റ്റു

സെ​റി​ബ്ര​ല്‍ പാ​ള്‍​സി​യെ അ​തി​ജീ​വി​ച്ച് ഇ​ന്ത്യ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത എ​ന്ന കൈ​യൊ​പ്പു​മാ​യാ​ണ് എ.​കെ. ശാ​രി​ക പ​റ​ന്ന​ത്. പ്രോ​ജ​ക്ട് ചി​ത്ര​ശ​ല​ഭ​ത്തി​ല്‍ കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​രും മ​സ്‌​കു​ലാ​ര്‍ ഡി​സ്‌​ട്രോ​ഫി​യു​ള്ള​വ​രും കേ​ള്‍​വി പ​രി​മി​തി​യു​ള്ള​വ​രും മ​ള്‍​ട്ടി​പ്പി​ള്‍ ഡി​സെ​ബി​ലി​റ്റി​യു​ള്ള​വ​രും ബൗ​ദ്ധി​ക ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​മൊ​ക്കെ​യു​ണ്ട്. സി​വി​ല്‍ സ​ര്‍​വീ​സി​നു പു​റ​മേ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളി​ലും കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സി​ലും ബാ​ങ്കു​ക​ളി​ലു​മൊ​ക്കെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യി മാ​റി​ക്ക​ഴി​ഞ്ഞു. കോ​ള​ജു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍​മാ​രാ​യി ജോ​ലി നേ​ടി​യ​വ​രു​മു​ണ്ട്. ഇ​വ​രും ഭാ​വി​യി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് ത​ന്നെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ശ​ല​ഭം പ​ദ്ധ​തി​യി​ലേ​ക്ക്

ഇ​ന്ത്യ​യി​ല്‍ 2.6 കോ​ടി ഭി​ന്ന​ശേ​ഷി​ക്കാ​രു​ണ്ട്. അ​വ​രി​ല്‍ 85 ശ​ത​മാ​ന​വും തൊ​ഴി​ല്‍​ര​ഹി​ത​ർ. സി​വി​ല്‍ സ​ര്‍​വീ​സ് അ​ട​ക്ക​മു​ള്ള നേ​തൃ​രം​ഗ​ങ്ങ​ളി​ൽ അ​വ​രു​ടെ പ്രാ​തി​നി​ധ്യം തു​ലോം തു​ച്ഛം. സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ ജ​ന​സം​ഖ്യ ഏ​താ​ണ്ട് 88 ല​ക്ഷ​വും പോ​ര്‍​ട്ടു​ഗ​ലി​ലെ ജ​ന​സം​ഖ്യ ഒ​രു കോ​ടി ര​ണ്ടു ല​ക്ഷ​വു​മാ​ണ്. അ​താ​യ​ത് നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ മൊ​ത്ത ജ​ന​സം​ഖ്യ​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണ് ഇ​ന്ത്യ​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ എ​ണ്ണം. ഈ ​തി​രി​ച്ച​റി​വി​ല്‍ നി​ന്നാ​ണ് മൂ​ന്നു വ​ര്‍​ഷം മു​മ്പ് ഡോ. ​ജോ​ബി​ന്‍ ഈ ​പ​ദ്ധ​തി​ക്കു രൂ​പം ന​ല്‍​കി​യ​ത്. ഇ​ന്ത്യ​യി​ലെ 10 സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 110 വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ബ്‌​സൊ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​നം നേ​ടി​വ​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​ഫ്‌​ലൈ​നാ​യും ഓ​ണ്‍​ലൈ​നാ​യു​മാ​ണ് ഈ ​പ​രി​ശീ​ല​നം. ചി​ത്ര​ശ​ല​ഭം പ​ദ്ധ​തി ഇ​ന്ത്യ​യി​ലെ മു​ഴു​വ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ജോ​ബി​ന്‍റെ സ്വ​പ്നം.

പ്ര​ചോ​ദ​നം സൂ​പ്പ​ര്‍ 30

ബി​ഹാ​റി​ല്‍ 30 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കി ഐ​ഐ​ടി​യി​ല്‍ എ​ത്തി​ക്കു​ന്ന പ​ത്മ​ശ്രീ അ​വാ​ര്‍​ഡ് ജേ​താ​വ് ആ​ന​ന്ദ്കു​മാ​റി​ന്‍റെ സൂ​പ്പ​ര്‍ 30 എ​ന്ന പ​ദ്ധ​തി​യാ​ണ് ചി​ത്ര​ശ​ല​ഭം തു​ട​ങ്ങാ​ന്‍ ഡോ. ​ജോ​ബി​ന് പ്ര​ചോ​ദ​ന​മാ​യ​ത്. വ്യ​ക്തി​ക​ളി​ല്‍​നി​ന്നോ സം​ഘ​ട​ന​ക​ളി​ല്‍​നി​ന്നോ സ​ര്‍​ക്കാ​രി​ല്‍​നി​ന്നോ യാ​തൊ​രു​വി​ധ ധ​ന​സ​ഹാ​യ​വും പ​റ്റാ​തെ​യാ​ണ് സൂ​പ്പ​ര്‍ 30 പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തേ മാ​തൃ​ക​യി​ല്‍ ആ​രി​ല്‍​നി​ന്നും ഒ​രു രൂ​പ പോ​ലും വാ​ങ്ങാ​തെ​യാ​ണ് ചി​ത്ര​ശ​ല​ഭം മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​തെ​ന്നു ജോ​ബി​ൻ പ​റ​യു​ന്നു.

അ​മ്പ​ത്തി​യ​ഞ്ചോ​ളം പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ ജോ​ബി​ന്‍ റോ​യ​ല്‍​റ്റി​യി​ല്‍​നി​ന്നും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ല്‍​നി​ന്നും കി​ട്ടു​ന്ന വ​രു​മാ​ന​വും ഈ ​വി​പ്ല​വ​പ​ദ്ധ​തി​ക്കാ​യി മാ​റ്റി​വ​യ്ക്കു​ന്നു.

അ​വി​ചാ​രി​ത​മാ​യ അം​ഗീ​കാ​രം

അ​വി​ചാ​രി​ത​മാ​യ ഒ​രു അം​ഗീ​കാ​ര​വും ഈ ​ചെ​റു​പ്പ​ക്കാ​ര​നെ തേ​ടി​യെ​ത്തി. പ്ര​മു​ഖ ഇം​ഗ്ലീ​ഷ് ടെ​ലി​വി​ഷ​ന്‍ ചാ​ന​ലാ​യ സി​എ​ന്‍​എ​ന്‍ ന്യൂ​സ് 18 ഇ​ന്ത്യ​യെ മാ​റ്റാ​ന്‍ ക​ഴി​വു​ള്ള 20 വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​യി ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. മും​ബൈ​യി​ലെ ബാ​ന്ദ്ര കു​ര്‍​ള​യി​ലെ ട്രൈ​ഡ​ന്‍റ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സും മും​ബൈ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മ​ട​ക്ക​മു​ള്ള നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ ചേ​ഞ്ച് മേ​ക്ക​ര്‍ ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ് ജോ​ബി​ന്‍ ഏ​റ്റു​വാ​ങ്ങി.

ത​നി​ക്ക് ന​ഷ്ട​മാ​യ സി​വി​ല്‍ സ​ര്‍​വീ​സ്

ത​നി​ക്കു ന​ഷ്ട​മാ​യ സി​വി​ൽ സ​ർ​വീ​സ് മ​റ്റു​ള്ള​വ​ര്‍​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ജോ​ബി​നെ ന​യി​ക്കു​ന്ന​ത്. ഭാ​ര​തീ​യ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നു സ്ട്രാ​റ്റ​ജി​ക് മാ​നേ​ജ്‌​മെ​ന്‍റി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ജോ​ബി​നു ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ​സ് മാ​നേ​ജ്‌​മെ​ന്‍റി​ലും സൈ​ക്കോ​ള​ജി​യി​ലും സാ​ഹി​ത്യ​ത്തി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ളു​ണ്ട്. സ്ട്രാ​റ്റ​ജി​ക് ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ​സ് മാ​നേ​ജ്‌​മെ​ന്‍റി​ലാ​ണ് എം​എ​ഫി​ല്‍. 2010ലെ ​സി​വി​ല്‍ സ​ര്‍​വീ​സ് മെ​യി​ന്‍ പ​രീ​ക്ഷ​യെ​ഴു​തി 2011ല്‍ ​ഇ​ന്‍റ​ര്‍​വ്യൂ​വി​ൽ കേ​വ​ലം ര​ണ്ട് മാ​ര്‍​ക്കി​നു സി​വി​ല്‍ സ​ര്‍​വീ​സ് ന​ഷ്ട​പ്പെ​ട്ട​യാ​ളാ​ണ് ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം. ആ ​ന​ഷ്ടം മ​റ്റു​ള്ള​വ​രു​ടെ നേ​ട്ട​മാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ദ്ദേ​ഹം.

ച​ങ്ങ​നാ​ശേ​രി ഇ​ത്തി​ത്താ​നം പ്ല​സ​ന്‍റ് വാ​ലി​യി​ലാ​ണ് ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം ഭാ​ര്യ ക്രി​സ്റ്റി​ക്കും മ​ക്ക​ളാ​യ എ​യ്ഡ​ന്‍, നോ​വ എ​ന്നി​വ​ര്‍​ക്കു​മൊ​പ്പം താ​മ​സി​ക്കു​ന്ന​ത്. ജ​ര്‍​മ​ന്‍ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ് ഭാ​ര്യ​യും മ​ക്ക​ളും. ധീ​ര​ത​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ജീ​വ​ന്‍ ര​ക്ഷാ​പ​ഥ​ക്ക് അ​വാ​ര്‍​ഡ് ജേ​താ​വും സൈ​ക്കോ​ള​ജി​സ്റ്റും പ്ര​ചോ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​സെ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം ഏ​ക സ​ഹോ​ദ​ര​നാ​ണ്.

ബെ​ന്നി ചി​റ​യി​ല്‍