കുളെ

മൃദുൽ വി.എം.
പേ​ജ്: 104 വി​ല: ₹ 140
ഡിസി ബുക്സ്, കോട്ടയം
ഫോ​ൺ: 7290092216

നന്തനാർ സാഹിത്യപുരസ്കാരം നേടിയ കൃതി. അസാധാരണമായ അച്ചടക്കവും ഒതുക്കവും മന്ദവേഗവുമുള്ള, വച്ചുകെട്ടലുകളില്ലാത്ത ചെറുകഥകൾ.

വൃക്ഷവൈജ്ഞാനികം

പി.എസ്. ശ്രീധരൻപിള്ള, പായിപ്ര രാധാകൃഷ്ണൻ
പേ​ജ്: 116 വി​ല: ₹ 175
കറന്‍റ് ബുക്സ്, തൃശൂർ
ഫോ​ൺ: 9778141567

ഭാരതീയ സംസ്കൃതിയും സസ്യങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനം പകരുന്ന ലേഖനങ്ങളുടെ സമാഹാരം. 64 കലകളെക്കുറിച്ചുള്ള സൂക്ഷ്മവിവരണങ്ങളും വായിക്കാം.

Brighter English Grammar
ജോസ് ചന്ദനപ്പള്ളി
പേ​ജ്: 228 വി​ല: ₹ 350
അനശ്വരം ബുക്സ്, തിരുവനന്തപുരം
ഫോ​ൺ: 9496196751

ഇംഗ്ലീഷ് വിദ്യാർഥികൾക്ക് പ്രയോജനകരമായ 26 വ്യാകരണ പാഠങ്ങൾ. കഥകൾ, സംഭാഷണം, കത്തുകൾ എന്നിവയുടെ രചനയും എളുപ്പമാക്കും. ഒപ്പം മികച്ച പരീക്ഷാസഹായിയും.

വേരുകളുടെ ചോര
പി.കെ. പാറക്കടവ്
പേ​ജ്: 94 വി​ല: ₹ 120
ഡിസി ബുക്സ്, കോട്ടയം
ഫോ​ൺ: 7290092216

മൈക്രോഫിക്‌ഷൻ എന്ന സാഹിത്യ രൂപത്തിൽപ്പെടുന്ന ചെറുകഥകൾ. പരിമിതമായ വാക്കുകളിൽ പൂർണമായ ഒരു കഥ പറയുന്ന രീതി. ജീവിതഗന്ധികളായ, ചോരപൊടിയുന്ന കഥകളുടെ കൂട്ടം.