വിസ്മയതീരത്ത്
പി.റ്റി. ചാക്കോ
Saturday, August 16, 2025 9:45 PM IST
വിസ്മയതീരത്ത്
പി.റ്റി. ചാക്കോ
പേജ്: 411 വില: ₹ 499
കറന്റ് ബുക്സ്
ഫോൺ: 7290092216
ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. അദ്ദേഹത്തെ ആഴത്തിലറിയുന്ന വായനാനുഭവം.
ഇനി നമുക്ക് പ്രാർത്ഥിക്കാം
വിനായക് നിർമ്മൽ
പേജ്: 90 വില: ₹ 130
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 97460 77500
ആഴത്തിലുള്ള പ്രാർഥനാ വിചാരങ്ങളാണ് ഈ കൃതി. ഓർമയും പ്രാർഥനയും സ്നേഹവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതിലൂടെ അറിയാം, ശീലങ്ങൾ മാറ്റാം.
അതിരുകൾക്കപ്പുറം
സണ്ണി ഇലവുങ്കൽ
പേജ്: 176 വില: ₹ 290
ബുക്ക് മീഡിയ,
കോട്ടയം
സ്ത്രീപുരുഷ ബന്ധങ്ങളെ മനോഹരമായി ആവിഷ്കരിക്കുന്ന നോവൽ. സമൂഹത്തിലെ അതിർവരന്പുകളെ മോഹനാരാമമാക്കി മാറ്റുന്ന രാസവിദ്യയുടെ ചിത്രീകരണം.
രാമരാജ്യത്തിലെ ചിലർ
ബിജു ഇളന്പച്ചംവീട്ടിൽ കപ്പൂച്ചിൻ
പേജ്: 184 വില: ₹ 250
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 97460 77500
നിശിതമായ സാമൂഹ്യവിചാരണ നടത്തുന്ന കഥകൾ. ഹാസ്യത്തിന്റെ സൗമ്യസാന്നിധ്യം. പകൽസ്വപ്നങ്ങളിലും ഏകാന്തതയുടെ സ്വകാര്യതകളിലും ഈ കഥകൾ കൂട്ടിനെത്തും.
ധ്യാനാഞ്ജലി
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത
പേജ്: 180 വില: ₹ 240
സിഎസ്എസ് ബുക്സ്, തിരുവല്ല
ഫോൺ: 0469 2630389
ഇരുപത്തൊന്നു ധ്യാനപ്രസംഗങ്ങളുടെ ലിഖിതരൂപം. മനനത്തിന്റെയും പഠനത്തിന്റെയും പ്രസാദം ഓരോ വാക്കിലും കാണാം.
ഡെല്ലയും ഡോണയും വിശുദ്ധ നാടുകളിലൂടെ
മാത്യൂസ് ആർപ്പൂക്കര
പേജ്: 64 വില: ₹ 80
പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2720085
വിശുദ്ധനാടുകളിലെത്തുന്ന ഹോളിലാൻഡ് പിൽഗ്രിമേജ് ടൂറിലെ അംഗങ്ങളായ ഡെല്ലയും ഡോണയും തങ്ങളറിഞ്ഞ രസകരവും ഹൃദ്യവുമായ കാഴ്ചകൾ വിവരിക്കുന്നു.