ആ താലിമാല തേടി ആരും വന്നില്ല
നവാസ് മേത്തർ
Saturday, July 5, 2025 8:55 PM IST
ആ താലിമാല തേടി ആരും വന്നില്ല
നവാസ് മേത്തർ
പേജ്: 244 വില: ₹ 420
കൈരളി ബുക്സ്, കണ്ണൂർ
ഫോൺ: 9745585397
ദീപികയിലൂടെയും രാഷ്ട്രദീപികയിലൂടെയും മാധ്യമരംഗത്ത് സജീവമായ നവാസ് മേത്തർ 35 വർഷത്തെ തന്റെ റിപ്പോർട്ടിംഗ് അനുഭവങ്ങളും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയ സംഭവങ്ങളുടെ കാണാപ്പുറങ്ങളും വെളിപ്പെടുത്തുന്ന പുസ്തകം.
അന്വേഷണവും പത്രപ്രവർത്തനവും നർമരസവുമെല്ലാം ചേരുന്ന നല്ലൊരു വായനാവിഭവം. നിരവധി പ്രമുഖരുമായുള്ള ഇടപെടലുകളും ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ പങ്കുവയ്ക്കുന്നു.
രാത്രി 12ന് ശേഷം
അഖിൽ പി. ധർമജൻ
പേജ്: 304 വില: ₹ 380
ഡി സി ബുക്സ്, കോട്ടയം
ഫോൺ: 7290092216
വയനാട്ടിൽ ഒരിക്കൽ യാത്ര പോയപ്പോൾ കേട്ട സംഭവ കഥ വികസിപ്പിച്ച് നോവലാക്കി മാറ്റിയതാണെന്നു ഗ്രന്ഥകാരൻ പറയുന്നു. മിസ്റ്ററി ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു നോവൽ. റാം കെയർ ഒാഫ് ആനന്ദി എന്ന ബെസ്റ്റ് സെല്ലർ നോവലിന്റെ രചയിതാവിന്റെ അടുത്ത നോവൽ എന്ന രീതിയിൽ ഇറങ്ങുന്നതിനു മുന്പേ വാർത്തകളിൽ നിറഞ്ഞ കൃതി.
ഒരു മാസംകൊണ്ട് നാലു പതിപ്പുകളിലേക്ക് നോവൽ എത്തി. റാം കെയർ ഒാഫ് ആനന്ദിയിൽ ഗംഭീരമായി പരീക്ഷിച്ച സിനിമാറ്റിക് ടച്ച് ഈ നോവലിലും കടന്നുവന്നിട്ടുണ്ട്. അമിതപ്രതീക്ഷയോടെ നോവലിനെ സമീപിക്കരുതെന്ന് ഗ്രന്ഥകാരൻതന്നെ മുന്നറിയിപ്പ് നൽകുന്നു.
പഴയതും പുതിയതും
വിവ: ഫാ. ജയിംസ്
ആലക്കുഴയിൽ ഒസിഡി
പേജ്: 104 വില: ₹ 140
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471 2327253
മനുഷ്യബുദ്ധിയും നിർമിതബുദ്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു കുറിപ്പ്. വത്തിക്കാന്റെ വിശ്വാസകാര്യാലയം പുറപ്പെടുവിച്ച പ്രമാണരേഖയുടെ മലയാളം പരിഭാഷ.
എന്താണ് നിർമിതിബുദ്ധി, അതിൽ ധാർമികതയുടെ പങ്ക് എന്നിങ്ങനെ ഈ കാലഘട്ടത്തിൽ പ്രസക്തമായ വിഷയങ്ങൾ.
തീർഥാടനം: ഏദൻ മുതൽ പറുദീസ വരെ
ഡോ. മൈക്കിൾ കാരിമറ്റം
പേജ്: 176 വില: ₹ 260
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746440800
പഴയ നിയമത്തിൽ പരാമർശിക്കപ്പെട്ട പ്രധാന സ്ഥലങ്ങളെ പഠനവിധേയമാക്കുന്ന കൃതി. ഏദൻ മുതൽ ജറൂസലെം വരെയുള്ള 72 സ്ഥലങ്ങളാണ് ഒന്നാം ഭാഗത്തിൽ പഠനവിഷയമാക്കുന്നത്.
പുതിയ നിയമത്തിലെ സ്ഥലങ്ങളെക്കുറിച്ചുള്ള രണ്ടാം ഭാഗം പിന്നാലെ പ്രസിദ്ധീകരിക്കും. ബൈബിൾ കൂടുതൽ ആധികാരികമായി മനസിലാക്കാൻ സഹായകമായ പഠനഗ്രന്ഥം. ധ്യാനത്തിനും ഉപകരിക്കും.
ഞങ്ങളുടെ സ്വർഗസ്ഥ പിതാവേ
എം. തോമസ് മാത്യു
പേജ്: 70 വില: ₹100
സിഎസ്എസ് ബുക്സ്, കണ്ണൂർ
ഫോൺ: 8921380556
ക്രൈസ്തവ ആധ്യാത്മിക ജീവിതത്തിൽ അനന്യമായ സ്ഥാനം നേടിയ കർതൃപ്രാർഥനയുടെ ആഴങ്ങളിലേക്കു വായനക്കാരെ വഴി നടത്തുകയാണ് ഈ ഗ്രന്ഥം.
ലളിതവും ഹ്രസ്വവുമായ ഈ പ്രാർഥനയ്ക്കു നമ്മൾ ചിന്തിക്കുന്നതിനപ്പുറമുള്ള അർഥവും വ്യാപ്തിയുമുണ്ടെന്ന് ഈ പുസ്തകം വായിച്ചുകഴിയുന്പോൾ മനസിലാകും.
കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം
ഫ്രാൻസിസ് മാർപാപ്പ
പേജ്: 144 വില: ₹150
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471 2327253
റോമിൽ മെത്രാൻമാരുടെ സിനഡിന്റെ പതിനാറാം സാധാരണ ജനറൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പ അവതരിപ്പിച്ച അന്തിമരേഖയുടെ മലയാളം പരിഭാഷ. സിനഡൽ സഭയ്ക്കായി കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവ വിശകലനം ചെയ്യുന്നു.