കുഞ്ചന്റെ കല
Saturday, March 29, 2025 8:22 PM IST
കുഞ്ചന്റെ കല
ഡോ. സി.
രാവുണ്ണി
പേജ്: 260 വില: ₹ 340
കേരള സാഹിത്യ
അക്കാദമി, തൃശൂർ
ഫോൺ: 9447223742
തുള്ളൽക്കലയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് അനന്യമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം. കുഞ്ചൻ നന്പ്യാരുടെ കലാജീവിതത്തെക്കുറിച്ചുള്ള ഒരു അക്കാദമിക വിലയിരുത്തലും ഇതിൽ ഉൾപ്പെടുന്നു. തുള്ളൽ എങ്ങനെയാണ് ഒരു സമഗ്രമായ സാഹിത്യശില്പമാകുന്നതെന്ന് ഈ ഗ്രന്ഥം പരിശോധിക്കുന്നു.
കാരുണ്യത്തിന്റെ രാജകുമാരൻ
എഡി: ആന്റണി
ആറിൽചിറ
പേജ്: 88 വില: ₹ 75
റെക്ടർ കല്ലൂർക്കാട്
ബസിലിക്ക,
ചന്പക്കുളം
ഫോൺ: 9447505677
ജീവകാരുണ്യരംഗത്തും സാമൂഹ്യസേവനരംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്ന ഫാ. ഗ്രിഗറി ഒാണംകുളത്തിനെക്കുറിച്ചുള്ള ഒാർമക്കുറിപ്പുകൾ. അദ്ദേഹത്തിനൊപ്പം നിരവധി വർഷങ്ങൾ പ്രവർത്തിച്ചവരും അടുത്തറിയാവുന്നവരുമാണ് ഒാർമകൾ പങ്കുവയ്ക്കുന്നത്.
പ്രകൃതിയിലെ പ്രതിഭാസങ്ങൾ
ടി.കെ. മാറിയിടം
പേജ്: 110 വില: ₹ 230
കൈരളി ബുക്സ്,
കണ്ണൂർ
ഫോൺ: 0497 2761200
അദ്ഭുതം ജനിപ്പിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളിലേക്കും കൗതുകങ്ങളിലേക്കും ഒരു യാത്ര. ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും സവിശേഷമായ അതിജീവന രീതികളും തിരിച്ചറിയാം. ജീവജാലങ്ങളെ ആവാസ വ്യവസ്ഥയുമായി ചേർത്തുവച്ചുള്ള അപഗ്രഥനം നടത്തുന്നു ഈ വൈജ്ഞാനിക ഗ്രന്ഥം.
St. Thomas Apostolic Seminary Vadavathoor
ഡോ. മാത്യു
കൊച്ചാദംപള്ളിൽ
പേജ്: 400 വില: ₹ 450
ഒഐആർഎസ്, കോട്ടയം
ഫോൺ: 0481 2571807
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ ചരിത്രവും രേഖകളും സംബന്ധിച്ച ആധികാരിക ഗ്രന്ഥം. 1962ൽ സെമിനാരി സ്ഥാപിതമായ വർഷം മുതൽ ഇന്നേവരെയുള്ള ചരിത്രം. സെമിനാരിയുടെ ഉത്ഭവം, ലക്ഷ്യം, പ്രവർത്തനം, സംഭാവനകൾ, സ്ഥാപകർ, നയിച്ചവർ തുടങ്ങി സമഗ്രമായ വിവരങ്ങൾ രേഖകളുടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്നു.
സ്നേഹമുദ്രകൾ
ഫാ. ജോയി
ചെഞ്ചേരിൽ
എംസിബിഎസ്
പേജ്: 48 വില: ₹ 30
ജീവൻ ബുക്സ്,
കോട്ടയം
ഫോൺ: 8078333125
ഉയിർപ്പിലൂടെ മരണം കവിതയായി മാറിയ ക്രിസ്തുവിന്റെ കുരിശിന്റെ വഴിയുടെ വ്യത്യസ്തമായ ചിന്തകൾ. യുവജനങ്ങൾക്കും കുട്ടികൾക്കും ഏറെ ചിന്തിക്കാൻ ഇടം നൽകുന്നതാണ് കുരിശിന്റെ വഴിയിലെ പ്രാർഥനകളടങ്ങിയ ഈ കൈപ്പുസ്തകം.
തെരഞ്ഞെടുത്ത കവിതകൾ
പുറമണ്ണൂർ ടി.
മുഹമ്മദ്
എഡി. ആലങ്കോട്
ലീലാകൃഷ്ണൻ
പേജ്: 136
വില: ₹ 175
കേരള സാഹിത്യ
അക്കാദമി, തൃശൂർ
മലയാള കവിതയിലെ സമാന്തര ശാഖയുടെ പ്രതിനിധിയായ പുറമണ്ണൂർ ടി. മുഹമ്മദിന്റെ തെരഞ്ഞെടുത്ത കവിതകൾ അടങ്ങിയ സമാഹാരം. മുസ്ലിം സമൂഹികജീവിതത്തെ രചനകളിൽ ആവിഷ്കരിച്ച എഴുത്തുകാരൻ.