Spiritopia
Saturday, March 1, 2025 8:49 PM IST
Spiritopia
ഡോ. ഫാ. സണ്ണി മുണ്ടുനടയിൽ
സിഎംഐ
പേജ്: 128 വില: ₹ 120
കാർമൽഗിരി പബ്ലിക്കേഷൻ, മൂന്നാർ
ഫോൺ: 9447051092
കുട്ടികൾക്ക് കഥകളിലൂടെ നല്ല ചിന്തകളും ആശയങ്ങളും സമ്മാനിക്കാൻ സഹായിക്കുന്ന ഗ്രന്ഥം. മാനസികോല്ലാസത്തിലൂടെ നന്മയിലേക്കു വളരാൻ കഥകളും കുറിപ്പുകളും കുട്ടികൾക്കു പ്രചോദനമാകുന്ന കഥ.
ചിത്രങ്ങളും മഹദ്വചനങ്ങളുമൊക്കെ പുസ്തകത്തെ ആകർഷകമാക്കുന്നു. ഭാഷ മെച്ചപ്പെടുത്താനും ഈ ഇംഗ്ലീഷ് ഗ്രന്ഥം പ്രയോജനപ്പെടും.
സ്ത്രീധനം
പി. ഹാജിറാ ബായ്
പേജ്: 112 വില: ₹ 150
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 6282302932
സമൂഹത്തിന്റെ മൂടുപടത്തിനുള്ളിൽ നടക്കുന്ന ദുഷ്പ്രവണതകൾ മൂലം യാതന നേരിടുന്ന സ്ത്രീ സമൂഹത്തോടു ചേർന്നു നിൽക്കുന്ന ചെറുകഥകൾ. സാഹിത്യത്തിനോ ആലങ്കാരികതയ്ക്കോ അല്ല ഇതിന്റെ സന്ദേശത്തിനാണ് ഊന്നൽ എന്നു ഗ്രന്ഥകർത്താവ് പറയുന്നു.
നീ കൂടെ നടന്ന കാലം
എഡി: ജെസി മരിയ
പേജ്: 144 വില: ₹ 180
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
അകാലത്തിൽ അന്തരിച്ച ഫാ. ചെറിയാൻ നേരേവീട്ടിലിനെക്കുറിച്ചുള്ള ഒാർമകളുടെ സമാഹാരം. അദ്ദേഹവുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരുടെയും പ്രവർത്തിച്ചിട്ടുള്ളവരുടെയും സൗഹൃദം കാത്തുസൂക്ഷിച്ചവരുടെയുമൊക്കെ കുറിപ്പുകളിലൂടെ ആ ജീവിതത്തെ അടുത്തറിയാം.
കക്കയം, കൽക്കയങ്ങളുടെ നാട്
ജോൺസൺ കക്കയം
പേജ്: 56 വില: ₹ 160
ആൻ ബുക്സ്, കോഴിക്കോട്
മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ കക്കയം എന്ന നാടിന്റെ ചരിത്രവും വളർച്ചയും രേഖപ്പെടുത്തിയ പുസ്തകം. കുടിയേറ്റം, അതിജീവനം, വളർച്ച, രാഷ്ട്രീയം, വിശ്വാസം എന്നിങ്ങനെ പുതുതലമുറ അറിയേണ്ട കക്കയവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ.
ഡിസംബറിന്റെ നഷ്ടം
പ്രഫ. കെ.ആർ.
രവീന്ദ്രൻ നായർ
പേജ്: 68 വില: ₹ 100
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 7561002401
വൈവിധ്യമാർന്ന പശ്ചാത്തലത്തിലുള്ള പതിനഞ്ചു കഥകളുടെ സമാഹാരം. ഈ കഥകൾ വായിക്കുന്പോൾ നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമുക്ക് അറിയാവുന്നവരുടെ ജീവിതത്തിൽ സംഭവിച്ചതല്ലേയെന്നു വായനക്കാർക്കു തോന്നിപ്പോകും.
പൂക്കാരൻ തെരുവ്
മാധവ് സുകുമാർ
പേജ്: 62 വില: ₹ 100
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 9447054062
ജീവിതത്തെ സ്പർശിച്ചുനിൽക്കുന്ന പന്ത്രണ്ട് കഥകളുടെ സമാഹാരം. ഈ കഥകളിൽ പലതിലും ഗ്രാമീണ ജീവിതത്തെ തൊട്ടറിയാം. മഴയും പുഴയും പല കഥകളിലും കടന്നുവരുന്നു. തികച്ചും വേറിട്ട കഥാപാത്രങ്ങളെയും വായനക്കാർക്ക് കഥാവീഥിയിൽ കണ്ടുമുട്ടാം.