റോഡ് വികസനം എൽ.ഡി.എഫ് സർക്കാരിന്റെ മുൻഗണഗ പദ്ധതി:
ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണ് ബേക്കറി-വഴുതക്കാട്-പൂജപ്പുര റോഡ്. ഈ റോഡിലെ ജഗതി-ഡി.പി.ഐ ജംഗ്ഷൻ വികസനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ 20 ജംഗ്ഷനുകൾ വികസിപ്പിക്കുന്ന പദ്ധതിയിൽ നിലവിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ ജഗതി-ഡി.പി.ഐ ജംഗ്ഷനുകളുടെ വികസനവും ജഗതി പാലം വരെയുള്ള റോഡ് വികസനവും ,രണ്ടാം ഘട്ടത്തിൽ ജഗതി പാലം മുതൽ പൂജപ്പുര ജംഗ്ഷൻ വരെയും ,ഡി.പി.ഐ ജംഗ്ഷൻ മുതൽ ഗവ.വിമൻസ് കോളേജ് ജംഗ്ഷൻ വരെയുമാണ് വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ വഴുതക്കാട് പോലീസ് ക്വാർട്ടേഴ്‌സ് മുതൽ ജഗതി പാലം വരെ 675 മീറ്ററും , ജഗതി മുതൽ ഗവ.വിമൻസ് കോളേജ് റോഡ് 140 മീറ്ററും , ഡി.പി.ഐ-മേട്ടുക്കട 60 മീറ്ററും ,ജഗതി-മേട്ടുക്കട 75 മീറ്ററും ,ജഗതി-ഇടപ്പഴഞ്ഞി 175 മീറ്ററുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 20.34 കോടി രൂപ വരുന്ന ഒന്നാം ഘട്ടത്തിന്റെ ഡി.പി.ആർ അംഗീകാരത്തിനായി കിഫ്ബിക്ക് കൈമാറിയിരിക്കുകയാണ്. ഭ
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നഗരത്തിലെ 12 റോഡുകൾ നിലവിൽ ഹൈടെക്ക് റോഡുകളായി മാറ്റിക്കൊണ്ടിരിക്കുകയാണ് . മാനവീയം വീഥി ലോകം ശ്രദ്ധിക്കുന്ന നഗരകേന്ദ്രങ്ങളിൽ ഒന്നായി മാറി. വെള്ളയമ്പലം-ആൽത്തറ-തൈക്കാട് റോഡ് വീതികൂട്ടി നവീകരിച്ചതോടെ ഗതാഗതം കൂടുതൽ സുഗമമായി മാറി. ഈ നിലയിൽ തലസ്ഥാനത്തെ ഗതാഗതസൗകര്യം ലോക നിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിന് പ്രതിജ്ഞാബദ്ധമായാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ടുപോകുന്നത്.തിരുവനന്തപുരം ജില്ലയിലെ മന്ത്രിമാർ,എം.എൽ.എ-മാർ.കോർപ്പറേഷൻ തുടങ്ങി എല്ലാപേരെയും യോജിപ്പിച്ചുകൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്നത്.

വടക്കഞ്ചേരി ശിവരാമപാർക്ക് ടൂറിസം കേന്ദ്രമാക്കുന്നതിന് 99,50,000 രൂപക്ക് ടൂറിസം വകുപ്പ് അനുമതി നൽകി
തരൂർ: മണ്ഡലത്തിലെ വടക്കഞ്ചേരി ശിവരാമപാർക്ക് ടൂറിസം കേന്ദ്രമാക്കി മാറ്റുന്ന പ്രവൃത്തിക്ക് 99,50,000 രൂപയുടെ പദ്ധതിക്ക് ആണ് ടൂറിസം വകുപ്പ് അനുമതി നൽകി. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ കൂടുതൽ വികസിപ്പിക്കുക എന്നതാണ് ഈ സർക്കാരിന്റെ നയം . ഡെസ്റ്റിനേഷൻ ചലഞ്ച് പോലുളള വൈവിധ്യമാർന്ന പദ്ധതികൾ നമ്മൾ നടപ്പിലാക്കുന്നുണ്ട് . കൂടുതൽ ലിഷർ സെന്ററുകൾ ഉണ്ടാവുകയും ഹാപ്പിനസ് ഇൻഡക്‌സ് വളരുകയും ചെയ്യണം എന്ന കാഴ്ചപ്പാടോടെ ആണ് വൈവിധ്യങ്ങളായ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നത്.



വിനോദസഞ്ചാര മേഖലയെ ലോകഭൂപടത്തിൽ ചിരപ്രതിഷ്ഠ നേടാനുള്ള വൈവിദ്ധ്യങ്ങളായ പദ്ധതികളാണ്
സർക്കാരും ടൂറിസം വകുപ്പും നടപ്പാക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി

വിനോദസഞ്ചാര മേഖലയിൽ ലോകഭൂപടത്തിൽ ചിരപ്രതിഷ്ഠ നേടാനുള്ള വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ടൂറിസം മേഖലയും നടത്തുന്നത്. ഇതിനായി വൈവിദ്ധ്യങ്ങളായ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. കേരളമാകെ ഒരു ടൂറിസം കേന്ദ്രം എന്ന കാഴ്ചപ്പാടോടുകൂടി ആണ് ടൂറിസം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എങ്കിലും കേരളത്തിൽ എത്തുന്ന സഞ്ചാരികളുടെ, പ്രത്യേകിച്ച് വിദേശ സഞ്ചാരികളുടെ വിതരണം എല്ലാ മേഖലയിലും ഒരുപോലെ അല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.കേരളത്തിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ ആറ് ശതമാനത്തിൽ താഴെ മാത്രമാണ് മലബാറിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്


ഈ സാഹചര്യത്തിലാണ് മലബാറിലെ ടൂറിസം വികസനം സാധ്യമാക്കുമെന്ന് എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയത്. മലബാറിനെ കൂടി ലോക ടൂറിസം ഭൂപടത്തിൽ എത്തിക്കുന്നതിന് പ്രത്യേകമായ പദ്ധതികൾക്ക് ടൂറിസം വകുപ്പ് രൂപം നൽകി നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി മലബാറിലെ ടൂറിസം പ്രവർത്തനങ്ങൾ ഒരു നോഡൽ ഓഫീസറെ നിയോഗിച്ച് ഏകോപിപ്പിച്ചുവരികയാണ്. KTIL മാനേജിംഗ് ഡയറക്ടറെയാണ് നോഡൽ ഓഫീസറായി നിയമിച്ചത്.
മലബാറിന്റെ ടൂറിസം വികസനത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ആദ്യമായി മലബാർ ബി2ബി മീറ്റ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ബയേഴ്‌സിനെ സംഘടിപ്പിച്ച് കോഴിക്കോട് സംഘടിപ്പിച്ച ബി2ബി-യിൽ മലബാറിലെ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തി. വരും വർഷങ്ങളിലും പ്രത്യേക ബി2ബി മീറ്റ് സഘടിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.