ആരോഗ്യമേഖലയിൽ തിളക്കമാർന്ന നേട്ടങ്ങളുമായി
സർക്കാർ മുന്നോട്ട്: മന്ത്രി വീണ ജോർജ്
ആരോഗ്യമേഖലയിൽ തിളക്കമാർന്ന നേട്ടങ്ങളുമായി സർക്കാർ മുന്നോട്ട്. ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖലയെ ഉടച്ചുവാർത്ത സർക്കാർ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു, മരുന്ന് ക്ഷാമം ഇല്ലാതാക്കി, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി.
ഇതിനോടകം 688 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാർത്ഥ്യമായത്.
സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്.) സർട്ടിഫിക്കേഷൻ ലഭിച്ചു.

ആരോഗ്യ മേഖലയ്ക്കായി 2,800 കോടിയോളം രൂപ ബജറ്റ് വിഹിതം നീക്കി വെച്ച സർക്കാർ, നിർധനരായ രോഗികൾക്ക് പ്രതിവർഷം 1600 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിവരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക സൗജന്യ ചികിത്സയ്ക്ക് നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ്.
ആശുപത്രികളിൽ ട്രോമകെയർ നെറ്റ്വർക്ക് സംവിധാനം നടപ്പാക്കുകയും, സാന്ത്വന പരിചരണ മേഖലയിൽ സാന്ത്വന പരിചരണ ഗ്രിഡ് ആരംഭിച്ചു കൊണ്ട് കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് സർക്കാർ.