ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തു നടപ്പിലാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാം അതിന്റെ ആദ്യ രണ്ടു സെമസ്റ്ററുകൾ പൂർത്തീകരിച്ച് രണ്ടാംവർഷത്തിലേക്ക് കടക്കുകയാണ്. ഒന്നാം സെമസ്റ്റർ പോലെത്തന്നെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലവും സമയബന്ധിതമായി മെയ് മാസം തന്നെ സർവ്വകലാശാലകൾ പ്രഖ്യാപിച്ചു. പരീക്ഷ കഴിഞ്ഞു അടുത്ത സെമസ്റ്റർ തുടങ്ങുന്നതിനു മുമ്പുതന്നെ ഫലപ്രഖ്യാപനം നടത്തുന്നതിലേക്ക് നമ്മുടെ സർവ്വകലാശാലകൾ അടിമുടി മാറിയിരിക്കുകയാണ്.
വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട flexibility ഉറപ്പുനൽകിയാണ് കഴിഞ്ഞ വിദ്യാഭ്യാസവർഷത്തിൽ കേരളം നാലുവർഷ ബിരുദം ആരംഭിച്ചത്. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നാലുവർഷ ബിരുദം നടപ്പിലാക്കാനുള്ള ആലോചനകളും തീരുമാനങ്ങളുമാണ് ഇന്ന് ചേർന്ന സർവ്വകലാശാലാതല യോഗത്തിൽ കൈക്കൊണ്ടിരിക്കുന്നത്.

കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, കുസാറ്റ്, ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാല, ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ യോഗത്തിൽ കൈക്കൊണ്ട പ്രധാന തീരുമാനങ്ങൾ:

* ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് മേജർ വിഷയം മാറ്റാനും, കോളേജ് മാറ്റത്തിനും അന്തർ സർവ്വകലാശാല മാറ്റത്തിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ SOPക്ക് (Standard Operating Procedure) അംഗീകാരം
* അധ്യാപകർക്ക് സമഗ്രമായ പരിശീലനം
നിലവിലെ Teaching-Learning-Examination-Evaluation രീതികളിലുള്ള സമഗ്രമായ മാറ്റത്തോടെ, തൊഴിലും നൈപുണിയും ഉറപ്പാക്കുന്ന വിധത്തിലും, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവകാശങ്ങൾ ഉറപ്പാക്കുന്ന തരത്തിലുമാണ് കേരളത്തിന്റെ നാലുവർഷ ബിരുദ പ്രോഗ്രാം. ഇത് കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാനത്തെ മുഴുവൻ കോളേജ് അദ്ധ്യാപകർക്കും പരിശീലനം നൽകാനുള്ള പദ്ധതി യോഗം അംഗീകരിച്ചു.

ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിൽ ആരംഭിച്ച പുതിയ സെന്റർ ഓഫ് എക്‌സലൻസ് (Centre of excellence for Teaching, Learning and Training), കോളേജ് വിദ്യാഭ്യാസ വകുപ്പ്, സർവ്വകലാശാലകൾ എന്നിവ സംയുക്തമായാണ് പരിശീലന പദ്ധതി നടപ്പിലാക്കുക. ആറു മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാക്കും.

* കോഴ്‌സുകൾ നവീകരിക്കും

വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട കോഴ്‌സുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനർ കോഴ്‌സുകൾ സർവ്വകലാശാലകൾ തയ്യാറാക്കും. നൂതനവും, തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്നതും, മേജർ വിഷയ പഠനത്തെ ആഴത്തിലാക്കാൻ സഹായിക്കുന്ന തരത്തിലുമുള്ള പുതിയ കോഴ്‌സുകളാണ് തയ്യാറാക്കുക. രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ലഭിക്കുന്ന തരത്തിലുള്ള കോഴ്‌സുകൾ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ വാർത്താസമ്മേളനം

രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് വയോജന കമ്മീഷൻ ഒരു പുതിയ യുഗത്തിന്റെ തുടക്കമാകും.

പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് ഇതോടെ രാജ്യത്താദ്യമായി കമ്മീഷൻ നിലവിൽ വരുന്നത്.


അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമ്മീഷൻ. വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമ്മീഷൻ നിലവിൽ വരിക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കമ്മീഷന് ചുമതലയുണ്ടാവും.

കമ്മീഷനിൽ സർക്കാർ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയർപേഴ്‌സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയർപേഴ്‌സൺ ഉൾപ്പെടെ കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും. അവരിൽ ഒരാൾ പട്ടികജാതികളിലോ പട്ടികഗോത്ര വർഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കും.

ചെയർപേഴ്‌സണ് ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും.കമ്മീഷന്റെ ദൈനംദിന കാര്യങ്ങളുടെ പൊതുവായ മേൽനോട്ടം, മാർഗ്ഗനിർദ്ദേശം, ഭരണനിർവ്വഹണം എന്നിവ ചെയർപേഴ്‌സണിൽ നിക്ഷിപ്തമായിരിക്കും. ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിന് അദ്ദേഹത്തെ മറ്റംഗങ്ങൾ സഹായിക്കും. നിർണ്ണയിക്കപ്പെടുന്ന പ്രകാരമുള്ള ശമ്പളത്തിനും ബത്തകൾക്കും അർഹത ഉണ്ടായിരിക്കും. കമ്മീഷൻ

ഈടില്ലെങ്കിലും ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ; 35 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി ബിന്ദു

സ്വയംതൊഴിൽ വായ്പക്ക് ഈടുവെയ്ക്കാൻ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്കുള്ള ആശ്വാസം'' സ്വയംതൊഴിൽ സംരംഭ സഹായപദ്ധതിയിൽ ഈ സാമ്പത്തിക വർഷം നൂറ്റിനാല്പതു പേർക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മുപ്പത്തഞ്ചു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. തുക ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രഷറികളിൽനിന്നും ട്രാൻസ്ഫർ ചെയ്യും - മന്ത്രി അറിയിച്ചു.

നാൽപ്പതു ശതമാനത്തിനു മുകളിൽ ഭിന്നശേഷിത്വവും ഒരു ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനവുമുള്ള ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡിയോടെ നാമമാത്ര പലിശനിരക്കിൽ ഒരു ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതി സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നടപ്പാക്കിവരുന്നുണ്ട്. ഇതിന് ഭൂമിയോ മറ്റു വസ്തുക്കളോ ഈടു വെയ്ക്കണം. അതിനു മാർഗ്ഗമില്ലാത്ത ഭിന്നശേഷിക്കാർക്ക് സൂക്ഷ്മ/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാനാണ് എൽഡിഎഫ് സർക്കാർ ആശ്വാസം പദ്ധതി ആരംഭിച്ചത്.

ഈ സാമ്പത്തികവർഷം അപേക്ഷ നൽകിയ അർഹരായ മുഴുവൻ പേർക്കും തുക അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവൽകൃത ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന്റെ കരുതലാണ് ഈ ധനസഹായമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.