യു​വ​ജ​ന​ത​യു​ടെ വോ​ട്ടു​തേ​ടി ദി​വാ​ക​ര​ൻ
Friday, March 22, 2019 12:30 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു സ്ഥാ​നാ​ർ​ഥി സി.​ദി​വാ​ക​ര​ൻ ഇ​ന്ന​ലെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ കോ​ള​ജ് കാ​ന്പ​സു​ക​ളി​ൽ വോ​ട്ടു തേ​ടി​യെ​ത്തി.
കാ​ന്പ​സു​ക​ളി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക്ക് ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്. ചെ​ന്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലാ​യി​രു​ന്നു ആ​ദ്യ സ​ന്ദ​ർ​ശ​നം. രാ​വി​ലെ കാ​ന്പ​സി​ലെ​ത്തി​യ ദി​വാ​ക​ര​നെ എ​ൽ​ഡി​എ​സ്എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി.
വി​ദ്യാ​ർ​ഥി​ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും വോ​ട്ട് ചോ​ദി​ച്ച ദി​വാ​ക​ര​ൻ ഇ​ട​തു​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വി​വ​രി​ച്ചു. തു​ട​ർ​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം എ​ൻ​ജ​നി​യ​റിം​ഗ് കോ​ള​ജി​ലെ​ത്തി.​ചാ​ക്ക ഐ​ടി​ഐ, ആ​ൾ​സ​യ​ൻ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ സ്ഥാ​നാ​ർ​ഥി​ക്ക് ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി.
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഐ​രാ​ണി​മു​ട്ടം ഹോ​മി​യോ കോ​ള​ജ്, മ​ണ​ക്കാ​ട് നാ​ഷ​ണ​ൽ കോ​ള​ജ്, നി​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൈ​മ​നം വ​നി​താ​പോ​ളി​ടെ​ക്നി​ക്, പാ​പ്പ​നം​കോ​ട് ശ്രീ​ചി​ത്രാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജ്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദി​വാ​ക​ര​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തും.