ലോ​ക ക്ഷ​യ​രോ​ഗ ദി​നം: സം​സ്ഥാ​ന​ത​ല പ​രി​പാ​ടി 24ന്
Friday, March 22, 2019 12:21 AM IST
ക​ൽ​പ്പ​റ്റ: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന് വയനാട് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. 24ന് ​രാ​വി​ലെ 10ന് ​ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​എ​ൽ. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജ​ഗ​ദീ​ശ​ൻ ക്ഷ​യ​രോ​ഗ​ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കും. സം​സ്ഥാ​ന ടി​ബി ഓ​ഫീ​സ​ർ ഡോ. ​സു​നി​ൽ​കു​മാ​ർ റി​പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ഡ​ബ്ല്യു​എ​ച്ച്ഒ ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​രാ​യ ഡോ. ​രാ​ഗേ​ഷ്, ഡോ. ​ഷി​ബു ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ർ. രേ​ണു​ക, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നൂ​ന​മ​ർ​ജ, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. രാ​വി​ലെ എ​ട്ടി​ന് ക​ൽ​പ്പ​റ്റ ചു​ങ്കം ജം​ഗ്ഷ​നി​ൽ ലോ​ക ക്ഷ​യ​രോ​ഗ​ദി​ന റാ​ലി​യും സം​ഘ​ടി​പ്പി​ക്കും.
ഇ​താ​ണ് സ​മ​യം... ആ​ശൂ​പ​ത്രി​ക​ളി​ലും പൊ​തു സ​മൂ​ഹ​ത്തി​ലും വാ​യു​ജ​ന്യ രോ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തൂ-​ക്ഷ​യ​രോ​ഗ​മു​ക്ത കേ​ര​ള​ത്തി​നാ​യ് എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​യ​നാ​ട് ജി​ല്ല​യെ 2020 ഓ​ടു​കൂ​ടി സ​ന്പൂ​ർ​ണ്ണ ക്ഷ​യ​രോ​ഗ വി​മു​ക്ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ 10ന് ​ക​ൽ​പ്പ​റ്റ ഹോ​ട്ട​ൽ വു​ഡ്‌​ലാ​ൻ​ഡ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളോ​ടൊ​പ്പം സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ കൂ​ടി പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​ന്പൂ​ർ​ണ്ണ ക്ഷ​യ​രോ​ഗ വി​മു​ക്ത കാ​ന്പ​യി​ൻ വി​ജ​യി​പ്പി​ക്കു​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 18 മു​ത​ൽ വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു​ണ്ട്.