ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും ‌
Thursday, March 21, 2019 10:56 PM IST
‌അ​ടൂ​ർ: ആ​ക​മാ​ന സു​റി​യാ​നി സ​ഭ​യു​ടെ പാ​ത്രി​യ​ർ​ക്കീ​സാ​യി​രു​ന്ന മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് സാ​ഖാ പ്ര​ഥ​മ​ൻ ബാ​വാ​യു​ടെ അ​ഞ്ചാ​മ​ത് ഓ​ർ​മ​യും യാ​ക്കോ​ബാ​യ സ​ഭ​യു​ടെ കൊ​ല്ലം, നി​ര​ണം, തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​യി​രു​ന്ന കു​ര്യാ​ക്കോ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 24-ാമ​ത് ഓ​ർ​മ​യും ഇ​ന്നും നാ​ളെ​യു​മാ​യി അ​ടൂ​ർ മി​ഖാ​യേ​ൽ മാ​ർ ദി​വ​ന്നാ​സി​യോ​സ് ദ​യ​റാ​യി​ൽ ന​ട​ത്തും. ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ൽ സം​യു​ക്ത വൈ​ദി​ക യോ​ഗ​വും വൈ​കു​ന്നേ​രം നാ​ലി​ന് ക​ബ​റി​ങ്ക​ലേ​ക്ക് റാ​സ​യും ന​ട​ക്കും. നാ​ളെ രാ​വി​ലെ 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യേ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. ‌