പ​ര​സ്യ ബോ​ർ​ഡ് നീ​ക്കി​യി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി
Thursday, March 21, 2019 10:29 PM IST
ഇ​ടു​ക്കി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ലാ​സ്റ്റി​ക്ക്, പി ​വി സി ​ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി​യും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും ക​ർ​ശ​ന നി​ർദേശം ന​ല്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്കും നി​യ​മ​വി​രു​ദ്ധ​മാ​യി സ്ഥാ​പി​ക്കു​ന്ന ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നു നി​ർ​ദ്ദേ​ശം ന​ല്കി​യി​രു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ലും ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ത്ത​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.
അ​ടി​യ​ന്തി​ര​മാ​യി ഇ​വ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​വും കോ​ട​തി​യ​ല​ക്ഷ്യ​വു​മാ​യി ക​ണ​ക്കാ​ക്കി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്കി.