ഇ​ടു​ക്കി​ക്കാ​യി ഒ​രു വോ​ട്ട്പാ​ട്ട്
Thursday, March 21, 2019 10:29 PM IST
ഇ​ടു​ക്കി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് 2019ന് ​മു​ന്നോ​ടി​യാ​യി ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന് സ്വ​ന്ത​മാ​യൊ​രു വോ​ട്ട്പാ​ട്ട് ത​യാ​റാ​യി. എ​ല്ലാ സ​മ്മ​തി​ദാ​യ​ക​രെ​യും വോ​ട്ടു​ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വിം​ഗി​ലെ സ്വീ​പ് ടീ​മാ​ണ് വോ​ട്ടു​പാ​ട്ട് ത​യാ​റാ​ക്കി​യ​ത്. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ൾ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​തി​വാ​ണെ​ങ്കി​ലും വോ​ട്ട് ചെ​യ്യാ​ൻ പേ​രി​പ്പി​ക്കു​ന്ന വോ​ട്ടു​പാ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ത​യാ​റാ​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​രാ​യ എം.​എ​സ്. രാ​ജ്മോ​ൻ, എം.​ആ​ർ. ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് വോ​ട്ട് കേ​ന്ദ്രീ​കൃ​ത​മാ​ക്കി പാ​ട്ട് എ​ഴു​തി പാ​ടി​യി​രി​ക്കു​ന്ന​ത്. സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എ​സ്. ശ്രീ​ക​ല വോ​ട്ട്പാ​ട്ട് നി​ർ​മാ​ണ​ത്തി​ന് പി​ന്തു​ണ​യേ​കി ഒ​പ്പ​മു​ണ്ട്.
ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന വോ​ട്ടു​വ​ണ്ടി​യി​ൽ ഈ ​വോ​ട്ടു​പാ​ട്ടാ​ണ് പ്ര​ചാ​ര​ണ​ഗാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യു​ടെ സ്വ​ന്തം വോ​ട്ടു​പാ​ട്ടി​ന് ജി​ല്ലാ വാ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു​ണ്ട്.