കു​ടും​ബ​ശ്രീ​യു​ടെ കെ​ട്ടി​ട​നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Thursday, March 21, 2019 10:29 PM IST
ചെ​റു​തോ​ണി: ഏ​റ്റ​വും​ന​ല്ല കു​ടും​ബ​ശ്രീ​ക്കു​ള്ള ഒ​രു​കോ​ടി രൂ​പ സ​മ്മാ​നം​നേ​ടി​യ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ​ക്ക് കെ​ട്ടി​ടം പ​ണി​ക്കാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ത്ത​തി​നാ​ൽ പ​ണി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ.
സം​സ്ഥാ​ന​ത്തെ മി​ക​ച്ച കു​ടും​ബ​ശ്രീ​യെ ക​ണ്ടെ​ത്താ​ൻ ദൂ​ര​ദ​ർ​ശ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ഇ​നി ഞ​ങ്ങ​ൾ പ​റ​യാം​ റി​യാ​ലി​റ്റി ഷോ​യി​ൽ 69 കു​ടും​ബ​ശ്രീ​ക​ളെ പി​ന്ത​ള്ളി ഒ​ന്നാം​സ​മ്മാ​ന​മാ​യ ഒ​രു​കോ​ടി രൂ​പ​യാ​ണ് ക​ഞ്ഞി​ക്കു​ഴി​യി​ലെ കു​ടും​ബ​ശ്രീ സ്വ​ന്ത​മാ​ക്കി​യ​ത്. 2016 സെ​പ്റ്റം​ബ​റി​ൽ കു​ടും​ബ​ശ്രീ​യു​ടെ 17-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ക​ഞ്ഞി​ക്കു​ഴി കു​ടും​ബ​ശ്രീ​ക്ക് ഒ​രു​കോ​ടി രൂ​പ​യു​ടെ ചെ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു.
ഈ ​തു​ക​യി​ൽ 50 ല​ക്ഷം രൂ​പ കു​ടും​ബ​ശ്രീ​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു.
ബാ​ക്കി​യു​ള്ള തു​ക​യി​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രി​ക്ക​മു​ത്ത​നി​ലു​ള്ള സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ത്തി​ന് വാ​യ്പ​യാ​യി ന​ൽ​കി. പി​ന്നീ​ട് ഓ​രോ​ല​ക്ഷം രൂ​പ​വീ​തം കു​ടും​ബ​ശ്രീ അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ​ക്കും വാ​യ്പ ന​ൽ​കി. അ​ൻ​പ​തി​നാ​യി​രം രൂ​പ​വീ​തം യു​വാ​ക്ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​നും ന​ൽ​കി. 5000 രൂ​പ​വീ​തം നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി മാ​റ്റി​വ​ച്ചു.
എ​ന്നാ​ൽ കു​ടം​ബ​ശ്രീ​യു​ടെ കെ​ട്ടി​ടം​പ​ണി മാ​ത്രം ഒ​ന്നു​മാ​യി​ല്ല. കു​ടും​ബ​ശ്രീ​ക്ക് കെ​ട്ടി​ടം പ​ണി​യ​ണ​മെ​ങ്കി​ൽ നി​യ​മ​പ്ര​കാ​രം സ്ഥ​ലം പ​ഞ്ചാ​യ​ത്ത് സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണം. കു​ടും​ബ​ശ്രീ​യെ​ക്കു​റി​ച്ച് നി​ര​ന്ത​രം പ​രാ​തി വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് 18 വാ​ർ​ഡു​മെ​ന്പ​ർ​മാ​രും ഏ​ക​ക​ണ്ഠ​മാ​യി വാ​ദി​ച്ചു. സ്ഥ​ലം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കെ​ട്ടി​ടം പ​ണി​യാ​നു​ള്ള 50 ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ൽ​ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.