വാഗമൺ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്നു
Thursday, March 21, 2019 10:25 PM IST
പീ​രു​മേ​ട്: വാ​ഗ​മ​ണ്‍ ഇ​ക്കോ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ വൈ​കു​ന്നു. വാ​ഗ​മ​ണ്‍ റോ​പ്പ് വേ ​പാ​ലം ത​ക​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര പ​രി​പാ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി ഡി​ടി​പി​സി നി​ർ​ത്തി​വ​ച്ച​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ഇ​ന​മാ​യ പാ​രാ​ഗ്ലൈ​ഡിം​ഗ് അ​ട​ക്ക​മു​ള്ള സാ​ഹ​സി​ക ഇ​ന​ങ്ങ​ൾ​ക്ക് താ​ത്ക്കാ​ലി​ക​മാ​യി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​പ​ക​ടം​ന​ട​ന്ന് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണ്. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 100 ഏ​ക്ക​ർ സ്ഥ​ല​ത്ത് കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. 100 ഏ​ക്ക​ർ സ്ഥ​ല​ത്ത് സു​ര​ക്ഷ​യൊ​രു​ക്കാ​നു​ള്ള ജീ​വ​ന​ക്കാ​ർ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന് നി​ല​വി​ലി​ല്ല. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സാ​ഹ​സി​ക ടൂ​റി​സം പ​രി​പാ​ടി​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
മൊ​ട്ട​ക്കു​ന്നു​ക​ളും പൈ​ൻ​വാ​ലി​യും അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണ​ന്നും ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​പ്പോ​ഴും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ഡി​ടി​പി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഏ​പ്രി​ൽ ആ​ദ്യ​വാ​രം​ത​ന്നെ സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര പ​രി​പാ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് ഡി​ടി​പി​സി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.