പൊ​ൻ​മു​ടി തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി
Thursday, March 21, 2019 10:25 PM IST
രാ​ജാ​ക്കാ​ട്: ശോ​ച്യാവ​സ്ഥ​യി​ലാ​യി​രു​ന്ന പൊ​ൻ​മു​ടി തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. അ​ടു​ത്ത​ദി​വ​സം പാ​ലം സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. തൂ​ക്കു​പാ​ലം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം സ​മീ​പ​ത്താ​യി സ​മാ​ന്ത​ര​പാ​ലം നി​ർ​മി​ച്ച് വാ​ഹ​ന ഗ​താ​ഗ​തം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.
ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പൊ​ൻ​മു​ടി.
ഇ​വി​ടെ സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​ത് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് നി​ർ​മി​ച്ച തൂ​ക്കു​പാ​ല​മാ​ണ്.
പൊ​ൻ​മു​ടി അ​ണ​ക്കെ​ട്ടി​നു താ​ഴ്ഭാ​ഗ​ത്താ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ൽ​നി​ന്നും മൂ​ന്നാ​ർ മ​ല​നി​ര​ക​ളു​ടെ വി​ദൂ​ര​ദൃ​ശ്യ​വു​മാ​ണ് സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.
കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
ഇ​തി​നെ​തു​ട​ർ​ന്ന് പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് സം​ര​ക്ഷി​ക്കു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി ഫ​ണ്ട​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.
നി​ല​വി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പെ​യി​ന്‍റിം​ഗ് അ​ട​ക്കം ക​ഴി​ഞ്ഞി​രി​ക്കു​ന്ന പാ​ലം അ​ടു​ത്ത​ദി​വ​സം​ത​ന്നെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കും.
മു​ന്പ് സ​മാ​ന്ത​ര കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി സാ​ധ്യ​താ​പ​ഠ​ന​വും മ​ണ്ണു​പ​രി​ശോ​ധ​ന​യും ന​ട​ത്തി​യെ​ങ്കി​ലും ഇ​തി​നു​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.