പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി
Thursday, March 21, 2019 10:24 PM IST
വെ​ള്ള​ത്തൂ​വ​ൽ: ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഒ​ലി​ച്ചു​പോ​യ വെ​ള്ള​ത്തൂ​വ​ൽ - മൂ​ന്നാ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി. കു​ത്തു​പാ​റ, ശാ​രോ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡു​നി​ർ​മാ​ണം മു​ട​ങ്ങി​യ​ത്.
പ്ര​ള​യ​കാ​ല​ത്ത് ഈ ​റോ​ഡു​ക​ൾ ത​ക​ർ​ന്ന​തു​മൂ​ലം ഏ​ഴു​മാ​സ​ത്തോ​ളം ഏ​റെ ക​ഷ്ട​ത​ക​ൾ സ​ഹി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെടെ​യു​ള​ള യാ​ത്ര​ക്കാ​ർ ഇ​തു​വ​ഴി യാ​ത്ര​ചെ​യ്തി​രു​ന്ന​ത്.
ഏ​താ​നും മാ​സം​മു​ന്പ് റോ​ഡു​പ​ണി തു​ട​ങ്ങി ര​ണ്ടു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ കോ​ണ്‍​ട്രാ​ക്ട​ർ പ​ണി ഉ​പേ​ക്ഷി​ച്ചു​പോ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പ്പെ​ട്ട് പ​ണി പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും മൂ​ന്നാ​ഴ്ച​യാ​യി നി​ർ​മാ​ണ ജോ​ലി​ക​ൾ വീ​ണ്ടും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
മ​ഴ​യ്ക്കു​മു​ന്പ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​തു​വ​രെ നി​ർ​മി​ച്ച റോ​ഡും ഒ​ലി​ച്ചു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്.