നാ​ഷ​ണ​ൽ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റി​ന് തു​ട​ക്കം
Thursday, March 21, 2019 10:24 PM IST
വാ​ഴ​ക്കു​ളം: എ​ൻ​ജി​നി​യ​റിം​ഗ് രം​ഗ​ത്തെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള നാ​ഷ​ണ​ൽ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റ് ബോ​ധി-19 വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ച്ചു.ടീം ​ഫ്ര​ണ്ട്ലൈ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ്രീ​ധ​ര​ൻ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റും ആ​ർ​ട്ട് ഫെ​സ്റ്റി​വ​ൽ ദൃ​ശ്യ-19 പി​ന്ന​ണി ഗാ​യ​ക​ൻ ഡോ.​കെ.​എ​സ്.​ഹ​രി​ശ​ങ്ക​റും ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​ജോ​സ​ഫ്കു​ഞ്ഞ് പോ​ൾ , ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ത​ല​വ​ൻ കെ.​വി​നോ​ജ് , അ​സി.​പ്ര​ഫ. എം.​എ​സ്.​ല​ക്ഷ്മി , കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ദ​ർ​ശ് മാ​ത്യു, ആ​ർ​ട്ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി മോ​ഹി​ത്ആ​ന്‍റ​ണി ജി​മ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യ ഓ​ട്ടോ എ​ക്സ്പോ​യും സാ​ങ്കേ​തി​ക മ​ത്സ​ര​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ആ​ർ​ട്ട്സ് ഫെ​സ്റ്റ​വ​ലി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. സാ​ങ്കേ​തി​ക മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.