സൈക്കിളിൽനിന്നു വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു
Thursday, March 21, 2019 12:33 AM IST
ഗാ​ന്ധി​ന​ഗ​ർ: സൈ​ക്കി​ളി​ൽ​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ല​ൻ മ​രി​ച്ചു. ഫാ​ത്തി​മാ​പു​രം മ​ന​ക്കു​ളം വീ‌​ട്ടി​ൽ എം.​കെ. ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​ൻ ബി​ലാ​ൽ ബാ​ല​ച​ന്ദ്ര​ൻ (12, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ ഏ ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് തൂ​ങ്കു​ഴി കു​രി​ശു​പ​ള്ളി മീ​ഡി​യം ഭാ​ഗ​ത്തു വ​ച്ചു സൈ​ക്കി​ൾ തെ​ന്നി മ​റി​ഞ്ഞു ബി​ലാ​ൽ തോ​ട്ടി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്നു വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. അ​മ്മ: സ​ജി​നി. സ​ഹോ​ദ​രി: ഗം​ഗ (ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി). ക​ട്ട​പ്പ​ന പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്് ര​ണ്ടി​ന് ഫാ​ത്തി​മാ​പു​രം എ​കെഎ​ച്ച്എ​സ്എം​എ​സ് ശ്മ​ശാ​നത്തി​ൽ.