വി​ധ​വാ - വ​യോ​ജ​ന ക്ഷേ​മ​സം​ഘം പുറപ്പുഴ പഞ്ചായത്ത് സ​മ്മേ​ള​നം
Wednesday, March 20, 2019 10:12 PM IST
വ​ഴി​ത്ത​ല: കേ​ര​ള വി​ധ​വാ - വ​യോ​ജ​ന ക്ഷേ​മ സം​ഘം പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​ന​വും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും 26നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​വ​ഴി​ത്ത​ല ശ്രീ​നാ​രാ​യ​ണ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
വി​ധ​വ​ക​ൾ​ക്ക് ഭൂ​മി​യും വീ​ടും ന​ൽ​കു​ക, സ്വീ​പ്പ​ർ ജോ​ലി സ​ർ​ക്കാ​ർ - അ​ർ​ധ​സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക, പെ​ൻ​ഷ​ൻ മൂ​വാ​യി​രം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം സൗ​ജ​ന്യ​മാ​ക്കു​ക, എ​ല്ലാ വാ​യ്പ​ക​ളും എ​ഴു​തി​ത്ത​ള്ളു​ക, വി​ധ​വ ക്ഷേ​മ​കോ​ർ​പ്പ​റേ​ഷ​ൻ രൂ​പീ​ക​രി​ക്കു​ക, വി​ധ​വ​ക​ൾ ഗൃ​ഹ​നാ​ഥ​ക​ളാ​യി​ട്ടു​ള്ള റേ​ഷ​ൻ​കാ​ർ​ഡ് ബി​പി​എ​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളെ കു​റി​ച്ച് സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സോ​ഷ്യ​ൽ ജ​സ്റ്റീ​സ്, വെ​ൽ​ഫ​യ​ർ സൊ​സൈ​റ​റി​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​പ്പാ​ഞ്ചി​റ പൊ​ന്ന​പ്പ​ൻ ഉ​ദ്ഘാ​ട​ന​വും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തും. കെ.​ബി. വി​ജ​യ​കു​മാ​രി, ഡോ​ളി ജോ​യി, മേ​രി ക​ള​രി​ക്ക​ൽ, ഗീ​ത കെ, ​ര​മ​ണി മ​ണ​ക്കാ​ട്, അം​ബി ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.