സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം ന​ല്ല ബ​ന്ധ​ങ്ങ​ൾ സൃഷ്ടിക്കലാണ്: ദ​യാ​ബാ​യി
Wednesday, March 20, 2019 10:12 PM IST
മൂ​ല​മ​റ്റം: മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളാ​ണ് എ​ല്ലാ​റ്റി​ന്‍റെ​യും അ​ടി​സ്ഥാ​ന​മെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം എ​ന്ന​ത് കാ​ര്യ​ക്ഷ​മ​മാ​യ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ലാ​ണെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി പ​റ​ഞ്ഞു.
മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന ദി​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ലി​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ, സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം എ​ച്ച്ഒ​ഡി മാ​ത്യു ക​ണ​മ​ല, ജ​സ്റ്റി​ൻ ജോ​സ​ഫ്, കി​ര​ണ്‍ അ​ഗ​സ്റ്റി​ൻ, മ​നു കു​ര്യ​ൻ, ഫാ. ​ലി​ജോ കൊ​ച്ചു​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.