സ്വ​കാ​ര്യ ബ​സു​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, March 20, 2019 10:11 PM IST
തൊ​ടു​പു​ഴ: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല​യി​ലാ​കെ ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 167 ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. എ​യ​ർ​ഹോ​ണ്‍ ഘ​ടി​പ്പി​ച്ചി​രു​ന്ന 26 ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ മ്യൂ​സി​ക് സി​സ്റ്റം ഉ​പ​യോ​ഗി​ച്ച 32 ബ​സു​ക​ളും പി​ടി കൂ​ടി.
പെ​ർ​മി​റ്റ് ലം​ഘി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ ഒ​രു സ്വ​കാ​ര്യ ബ​സും സ​ർ​വീ​സ് പോ​കാ​തെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു ബ​സും പി​ടി​കൂ​ടി​യ​വ​യി​ൽ പെ​ടു​ന്നു. പി​ടി കൂ​ടി​യ ബ​സു​ക​ളി​ലെ മ്യൂ​സി​ക് സി​സ്റ്റ​വും എ​യ​ർ​ഹോ​ണു​ക​ളും നീ​ക്കി​യ​തി​നു ശേ​ഷം വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന അ​ധി​കൃ​ത​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഇ​ടു​ക്കി ആ​ർ​ടി​ഒ ആ​ർ.​രാ​ജീ​വ് പ​റ​ഞ്ഞു.