ലോ​ക​്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഏ​പ്രി​ൽ 13 മു​ത​ൽ റോ​ഡ് പൊ​ളി​ക്കു​ന്ന​തി​ന് നി​രോ​ധ​നം
Wednesday, March 20, 2019 10:11 PM IST
ഇ​ടു​ക്കി: ലോ​ക​്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തിനും റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തി​നും ഏ​പ്രി​ൽ 13 മു​ത​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ംബ​റി​ൽ ചേ​ർ​ന്ന ബി​എ​സ്എ​ൻ​എ​ൽ, കെ ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ കേ​ബി​ൾ അ​റ്റ​കു​റ്റ​പ്പ​ണി​മൂ​ലം ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ കേ​ബി​ൾ ശൃം​ഖ​ല​യ്ക്ക് ത​ക​രാ​ർ സം​ഭ​വി​ക്കു​ന്നെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്നും ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​രോ​ധ​നം. കെഎ​സ്ഇ​ബി​യു​ടെ വൈ​ദ്യു​തി ല​ഭി​ക്കാ​ത്തി​ട​ത്ത് അ​ന​ർ​ട്ട് മു​ഖേ​ന വൈ​ദ്യു​തി എ​ത്തി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ പൈ​നാ​വ് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. സ്ട്രോം​ഗ്റൂ​മും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലൊ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ, സു​ര​ക്ഷ എ​ന്നി​വ​യെ​ക്കു​റി​ച്ചും പോ​ലീ​സും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വോ​ട്ടെ​ടു​പ്പ്, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ സി​ഗ്ന​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വൈ​ദ്യു​തി​ബ​ന്ധം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ഡി​എം അ​നി​ൽ ഉ​മ്മ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ൽ, ആ​ർ​ഡി​ഒ എ​ൻ.​പി. വി​നോ​ദ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജോ​സ് ജോ​ർ​ജ്, ഇ​ടു​ക്കി ത​ഹ​സീ​ൽ​ദാ​ർ നി​ജു​കു​ര്യ​ൻ, സ്പെ​ഷൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​ബ്ദു​ൾ​സ​ലാം, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ എം​ആ​ർ​എ​സ് സ​ന്ദ​ർ​ശി​ച്ചു.