എ​ൻ​സി​പി​യി​ൽ നി​ന്നു നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ട രാ​ജി
Wednesday, March 20, 2019 10:10 PM IST
തൊ​ടു​പു​ഴ:​എ​ൻ​സി​പി ജി​ല്ലാ-​സം​സ്ഥാ​ന ​ഭാ​ര​വാ​ഹി​ക​ളി​ൽ ഏ​താ​നും പേ​രും നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ച​താ​യി നേതാക്കൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
ജി​ല്ലാ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ഷാ​ജി തെ​ങ്ങും​പി​ള്ളി​ൽ, ദേ​ശീ​യ സ​മി​തി​യം​ഗം കെ.​കെ.​ഷം​സു​ദീ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ ബേ​ബി വ​രി​ക്ക​മാ​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ തോ​പ്പി​ൽ, എ​ൻ​വൈ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ്, വി​വി​ധ പോ​ഷ​ക സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​എം. മ​മ്മൂ​ഞ്ഞ്, സ​ലീം എ​ന്നി​വ​രും തൊ​ടു​പു​ഴ, പീ​രു​മേ​ട്, ഉ​ടു​ന്പ​ൻ​ചോ​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രും നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രു​മാ​ണ് രാ​ജി​വ​ച്ച​ത്.​രാ​ജി​വ​ച്ച​വ​ർ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​ൻ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. കേ​ന്ദ്രം ഭ​രി​ച്ച എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​വും സം​സ്ഥാ​ന​ത്തെ ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നു വ​ർ​ഷ​ത്തെ ഭ​ര​ണ​വും ജ​ന​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ക്ര​മ​വും വി​ദ്വേ​ഷ​വും മു​ഖ​മു​ദ്ര​യാ​ക്കി ബി​ജെ​പി സ​ർ​ക്കാ​ർ ന്ധ​ഭ​ര​ണ​ഘ​ട​ന​യേ​യും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളേ​യും ത​ച്ചു ത​ക​ർ​ത്ത് രാ​ജ്യ​ത്തെ ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്നും രാ​ജി​വ​ച്ച​വ​ർ അ​രോ​പി​ച്ചു. രാ​ജ്യ​വും കേ​ര​ള​വും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് രാ​ജി​വ​ച്ച് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. രാ​ജി​വ​ച്ച​വ​ർ ഇ​ടു​ക്കി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഡീ​ൻ കൂ​ര്യാ​ക്കോ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഷാ​ജി തെ​ങ്ങും​പി​ള്ളി​ൽ,ബേ​ബി വ​രി​ക്ക​മാ​ക്ക​ൽ,ജെ​റ്റോ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.