മ​ല​നി​ര​ക​ൾ കീ​ഴ​ട​ക്കി കാ​ട്ടു​തീ പ​ട​രു​ന്നു
Wednesday, March 20, 2019 10:10 PM IST
മ​റ​യൂ​ർ: പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ൾ കാ​ട്ടു​തീ വി​ഴു​ങ്ങു​ന്നു. മ​റ​യൂ​ർ, മൂ​ന്നാ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​നി​ര​ക​ളി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​തീ പ​ട​രു​ക​യാ​ണ്. വ​ന​ഭൂ​മി​യി​ലും കൃ​ഷി​ഭൂ​മി​യി​ലും വ്യാ​പ​ക​മാ​യാ​ണ് തീ ​പ​ട​രു​ന്ന​ത്.
മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ർ​പ്പൂ​ര​ക്കു​ടി​യി​ൽ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച കാ​ട്ടു​തീ ഇ​ന്ന​ലെ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ക​ർ​പ്പൂ​ര​ക്കു​ടി ഗോ​ത്ര​വ​ർ​ഗ കോ​ള​നി​യി​ൽ നൂ​റി​ല​ധി​കം ഏ​ക്ക​റു​ക​ളി​ലെ കാ​പ്പി, കു​രു​മു​ള​ക് അ​ട​ക്ക​മു​ള്ള കൃ​ഷി പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കു​ടി​ക്ക് സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ തീ ​മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തീ​ർ​ഥ​മ​ല, ചാ​ന​ൽ​മേ​ട്, പെ​ര​ടി പ​ള്ളം എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ച്ചു.
കാ​ന്ത​ല്ലൂ​രി​ലെ ഒ​ള്ള​വ​യ​ൽ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​പ്പൂ​ര​ക്കു​ടി, അ​ഞ്ചു​നാ​ട്ടാ​ൻ പാ​റ, മു​രു​ക​ൻ മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും തീ ​പ​ട​ർ​ന്നി​രു​ന്നു.