കൊ​ല​യാ​ളി​സം​ഘം സ​ഞ്ച​രി​ച്ച ര​ണ്ടാ​മ​ത്തെ വാ​ഹ​നം ക​ണ്ടെ​ത്തി
Thursday, February 21, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കൊ​ല​യാ​ളി​സം​ഘം സ​ഞ്ച​രി​ച്ചു​വെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വാ​ഹ​നം​കൂ​ടി ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സി​പി​എം കേ​ന്ദ്ര​മാ​യ വെ​ളു​ത്തോ​ളി​യി​ലെ കാ​ട്ടി​ൽ​നി​ന്നാ​ണ് കെ​എ​ൽ - 14-6869 ന​ന്പ​ർ ജീ​പ്പ് ക​ണ്ടെ​ത്തി​യ​ത്. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ പ​റ​ന്പി​ന​ടു​ത്ത് കാ​ട്ടി​ൽ ആ​രും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ത്ത സ്ഥ​ല​ത്താ​യി​രു​ന്നു ജീ​പ്പ് ഉ​ണ്ടാ​യി​രു​ന്ന​ത്.
കൊ​ല​പാ​തം ന​ട​ന്ന​തി​ന്‍റെ പി​റ്റേ​ന്ന് രാ​ത്രി ഇ​തി​ന​ടു​ത്തു​ത​ന്നെ സൈ​ലോ കാ​റും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ ര​ണ്ടും ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. കാ​റി​ൽ​നി​ന്ന് ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് സൂ​ച​ന​യു​ണ്ട്. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ര​ല​ട​യാ​ള​വും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കാ​ർ ക​ണ്ടെ​ത്തി​യ ദി​വ​സം പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ രാ​ത്രി വാ​ഹ​നം കൊ​ണ്ടു​പോ​കാ​ൻ പ​ത്തം​ഗ സം​ഘ​മെ​ത്തി​യി​രു​ന്നു.
ഇ​വ​രി​ൽ ഒ​രാ​ൾ കേ​സി​ൽ പ്ര​തി​യാ​യ സ​ജി​യാ​യി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മു​ൻ എം​എ​ൽ​എ കെ.​വി.​കു​ഞ്ഞി​രാ​മ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, പ​ന​യാ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​ർ കെ.​വി.​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ ബ​ല​മാ​യി മോ​ചി​പ്പി​ച്ചി​രു​ന്നു. ഈ ​സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു​വെ​ങ്കി​ലും പോ​ലീ​സ് മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു.