ത​മി​ഴ്നാ​ട്ടി​ൽ മാ​ന്പ​ഴക്കാലം
Thursday, January 10, 2019 10:02 PM IST
മ​റ​യൂ​ർ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ അ​തി​ജീ​വി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ മാ​ന്തോ​പ്പു​ക​ളി​ൽ മാ​ന്പ​ഴ​ക്കാ​ലം. മാ​ന്തോ​പ്പു​ക​ൾ ഏ​റെ​യു​ള്ള സേ​ല​ത്തി​നു പു​റ​മെ കേ​ര​ള അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ തേ​നി ജി​ല്ല​യി​ൽ​മാ​ത്രം ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം ഏ​ക്ക​റു​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യി മാ​ങ്ങ വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​ൽ വി​ല്പ​ന​ക്കാ​യി ത​യാ​റാ​യി നി​ൽ​ക്കു​ന്ന​ത്. അ​ല്ലി ന​ഗ​രം, ദേ​വ​ദാ​ന​പ്പ​ട്ടി, മ​ഞ്ച​ലാ​ർ എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ൽ 25,000 ഏ​ക്ക​റി​ൽ ബം​ഗ​നാ​പ്പ​ള്ളി, കാ​ദ​ർ, സി​ന്ദു​രം, ക​ല്ല, കാ​ലൈ​പ്പാ​ടി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി വി​ള​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ കോ​ട​മ​ഴ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ ന​ല്ല വി​ള​വ് ല​ഭി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

അ​ച്ചാ​റി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു​കി​ലോ​ഗ്രാം മാ​ങ്ങ​യ്ക്ക് 30 രൂ​പ​യും പ​ഴ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മാ​ങ്ങ​യ്ക്ക് 70 രു​പ​യു​മാ​ണ് വി​ല. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മ​ഴ അ​ധി​ക​മാ​യ​തി​നാ​ൽ മാ​ങ്ങ​യി​ൽ ക​റു​പ്പു​പാ​ടു​ക​ൾ വീ​ണ​ത് വി​ല​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു.