ആ​ധാ​ര ഭൂ​മി കൈയേറി ജ​ണ്ട നി​ർ​മാ​ണം: ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭൂ​വു​ട​മ​ക​ൾ
Monday, November 30, 2020 12:26 AM IST
വ​ട​ക്ക​ഞ്ചേ​രി: ആ​ധാ​ര ഭൂ​മി ക​യ്യേ​റി വ​നം വ​കു​പ്പ് ന​ട​ത്തി​യ ജ​ണ്ട നി​ർ​മ്മാ​ണ​ത്തി​നെ​തി​രെ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭൂ​വു​ട​മ​ക​ൾ പ​രാ​തി ന​ൽ​കി. എ​ല്ലാ​വി​ധ രേ​ഖ​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും സ്വ​കാ​ര്യ കൃ​ഷി ഭൂ​മി വ​ന ഭൂ​മി​യാ​ണെ​ന്നു പ​റ​ഞ്ഞ് വ​നം വ​കു​പ്പ് നി​യ​മ​വി​രു​ദ്ധ​മാ​യി ജ​ണ്ട​ക​ൾ നി​ർ​മ്മി​ച്ച​തി​നെ​തി​രെ​യാ​ണ് ഭൂ​വു​ട​മ​ക​ൾ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് പ​രാ​തി. ആ​ല​ത്തൂ​ർ വി​ല്ലേ​ജി​ൽ ഇ​ര​ട്ട​കു​ളം കു​റു​വ​ട്ട​യി​ൽ വ​ട​ക്കേ​ക്ക​ര വീ​ട്ടി​ൽ വ​ർ​ക്കി മ​ക്ക​ളാ​യ ജോ​ർ​ജ്ജ് , വി.​വി.​ജോ​സ​ഫ് , ജോ​ർ​ജ്ജ് മ​ക്ക​ളാ​യ ജോ​സ് എ​ന്ന ജോ​സ​ഫ്, ജോ​ജി, ടോം ​എ​ന്നി​വ​രു​ടെ കൃ​ഷി ഭൂ​മി​യി​ൽ ആ​ണ് വ​നം​വ​കു​പ്പ് നി​യ​മ വി​രു​ദ്ധ​മാ​യി 1995 ജ​നു​വ​രി​യി​ൽ ജ​ണ്ട​ക​ൾ നി​ർ​മ്മി​ച്ച​ത്.
ഏ​ക​ദേ​ശം ഏ​ഴ് ഏ​ക്ക​റോ​ളം വ​രു​ന്ന കൃ​ത്യ സ്ഥ​ലം 1932 മു​ത​ൽ 1993 വ​രെ വി​വി​ധ​ങ്ങ​ളാ​യ 18 ഓ​ളം പ്ര​മാ​ണ​ങ്ങ​ൾ പ്ര​കാ​രം ഇ​വ​ർ​ക്ക് ല​ഭി​ച്ച​താ​ണ്. 1995ൽ ​ജ​ണ്ട​ക​ൾ നി​ർ​മ്മി​ക്കു​ന്ന സ​മ​യ​ത്ത് കൈ​വ​ശ വ്യ​ക്തി​ക​ളു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​തെ ആ​ണ് വ​നം വ​കു​പ്പ് ഉ​പ്ര​കാ​രം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. അ​ന്നു മു​ത​ൽ ഈ ​നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ൾ​ക്കെ​തി​രെ കേ​ര​ള ഹൈ​കോ​ട​തി ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ കേ​സ് ന​ട​ക്കു​ന്നു​ണ്ട്.​
വ​നം വ​കു​പ്പ് പ​തി​ന​ഞ്ചോ​ളം ജ​ണ്ട​ക​ൾ ആ​ണ് അ​ന​ധി​കൃ​ത​മാ​യി നി​ർ​മ്മി​ച്ച​ത്. സ്ഥ​ല​മു​ട​മ​ക​ളു​ടെ പ​ക്ക​ലു​ള്ള രേ​ഖ​ക​ൾ എ​ല്ലാം ന​ല്കി​കൊ​ണ്ട് കേ​ര​ള ഹൈ​കോ​ട​തി​യി​ൽ 23328/2020 (എം) ​ന​ന്പ​രാ​യി കേ​സ് ന​ട​ന്നു വ​രു​ക​യാ​ണ്.
വ​നം വ​കു​പ്പി​ന്‍റെ നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്തി ചെ​യ്ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ഇ​പ്രാ​കാ​ര​മു​ള്ള പ്ര​വൃ​ത്തി​ക​ൾ മൂ​ല​വും കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച​തു മൂ​ല​വും ഏ​ക​ദേ​ശം 25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.
1977 ജനുവരി ഒന്നിന് ​മു​ന്പ് വ​ന​ഭൂ​മി കൈ​വ​ശം വെ​ച്ചു വ​രു​ന്ന ഭൂ​മി​ക്ക് ഭൂ​നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തി​നും പ​ട്ട​യം ന​ല്കു​ന്ന​തി​നും കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു പ​ട്ട​യം ന​ല്കി വ​രു​ന്ന സ​മ​യ​ത്താ​ണ് ഇ​പ്ര​കാ​ര​മു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്തി വ​നം​വ​ക​പ്പ് സ്വീ​ക​രി​ച്ച​ത്.
സ്ഥ​ല​മു​ട​മ​ക​ൾ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്,പ്ര​ധാ​ന​മ​ന്ത്രി,കേ​ര​ള ഗ​വ​ർ​ണ​ർ,മു​ഖ്യ​മ​ന്ത്രി,വ​നം വ​കു​പ്പ് മ​ന്ത്രി,വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ,ജി​ല്ലാ ക​ള​ക്ട​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് കു​റ്റ​ക്കാ​രാ​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കി ത​രു​വാ​നും ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്.