പ്രവർത്തകർക്ക് സ്വീ​ക​ര​ണം ന​ല്കി
Saturday, November 28, 2020 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട്: സി​പി​എ​മ്മി​ൽ ചേ​ർ​ന്ന മു​സ്ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വീ​ക​ര​ണം ന​ല്കി. ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡ് 29 ന​ന്പി​യം​കു​ന്നി​ലെ മു​സ്ലിം​ലീ​ഗ് വാ​ർ​ഡ് സെ​ക്ര​ട്ട​റി​യും യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​മാ​ണ് രാ​ജി​വ​ച്ച് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​ത്.
നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കൗ​ണ്‍​സി​ല​ർ ന​ട​ത്തി​യ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് കൂ​ട്ട​രാ​ജി​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ലീ​ഗി​ലെ വാ​ർ​ഡ് സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ മു​ഹ​മ്മ​ദ​ലി​യും മ​റ്റ് പ്ര​വ​ർ​ത്ത​ക​രു​മാ​ണ് മു​സ്ലിം​ലീ​ഗി​ൽ​നി​ന്നും രാ​ജി​വ​ച്ച​ത്. ന​ന്പി​യം​കു​ന്നി​ലെ യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി​യെ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് രാ​ജി​വ​ച്ച പാ​റ​ക്ക​ൽ മു​ഹ​മ്മ​ദാ​ലി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പി.​കെ.​ശ​ശി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്ലിം​ലീ​ഗി​ൽ​നി​ന്ന് രാ​ജി​വ​ച്ച അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ല്കി. തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പി.​കെ.​ശ​ശി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ന്നും ഇ​രു​പ​ത്തി​യൊ​ന്പ​തും വാ​ർ​ഡു​ക​ൾ എ​ൽ​ഡി​എ​ഫ് നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി.​ജ​യ​രാ​ജ്, എ​ൻ സി​പി ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മ​റ്റി​യം​ഗം പി.​സി.​ഹൈ​ദ​ർ അ​ലി, ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​മു​റ്റം, സു​നി​ൽ കു​മാ​ർ, ടി.​പി.​സാ​ദി​ഖ്, എ​ൻ.​വി.​യൂ​നു​സ്, വി.​പി.​സു​ബൈ​ർ, ഇ​രു​പ​ത്തി​യൊ​ന്പ​താം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി റം​ല ആ​റു​പു​ഴ, ഒ​ന്നാം​വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി സു​നൈ​റ, ഇ.​കെ.​നൗ​ഷാ​ദ്, സി.​സു​ഹൈ​ബ്, എ​ൻ.​വി.​സ്വാ​ലി​ഹ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.