റബർ വില ഉയരുന്നത് കർഷകർക്ക് ആഹ്ലാദം
Thursday, October 29, 2020 11:47 PM IST
വ​ട​ക്ക​ഞ്ചേ​രി:​ റ​ബ​ർ വി​ല ഉ​യ​രു​ന്ന​ത് മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രി​ൽ പു​ത്ത​നു​ണ​ർ​വു​ണ്ടാ​ക്കു​ന്നു. വി​ല​യി​ടി​വി​ൽ ന​ട്ടം തി​രി​യു​ന്ന​തി​നി​ടെ പ്ര​തീ​ക്ഷ​യു​ടെ വെ​ളി​ച്ചം പ​ക​രു​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​രെ​ല്ലാം.​ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഉ​ല്പ​ന​ത്തി​ന് വി​ല​യി​ല്ലാ​തെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ധ​ർ​മ്മ​സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു റ​ബ​ർ ക​ർ​ഷ​ക​ർ.​
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം വി​ല കൂ​ടി നി​ന്ന് ഇ​ന്ന​ലെ വി​ല​യി​ൽ ചെ​റി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും അ​ത് ദു​സൂ​ച​ന​യാ​യി ക​ർ​ഷ​ക​ർ കാ​ണു​ന്നി​ല്ല. വി​ല ഇ​നി​യും കൂ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ സൂ​ക്ഷി​ച്ചു വെ​ച്ചി​ട്ടു​ള്ള റ​ബ​ർ പു​റ​ത്ത് കൊ​ണ്ടു​വ​രാ​നാ​യി​ട്ടു​ള്ള ത​ന്ത്ര​മാ​യി​ട്ടെ ഇ​ന്ന​ല​ത്തെ വി​ല​യി​ടി​വി​ന് കാ​ണു​ന്നു​ള്ളു.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം വി​ല കൂ​ടി വ​രു​ന്ന സ്ഥി​തി​യു​ണ്ടാ​യ​ത് ഷീ​റ്റ് വ​ര​വി​ൽ കു​റ​വു​ണ്ടാ​ക്കി.​
എ​ന്നാ​ൽ ഇ​ന്ന് മു​ത​ൽ ഷീ​റ്റ് വ​ര​വ് തു​ട​ങ്ങു​മെ​ന്ന് റ​ബ​ർ ഡീ​ല​ർ ഭാ​ര​വാ​ഹി​യാ​യ പൗ​ലോ​സ് പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ റ​ബ​ർ വി​ല 200 ക​ട​ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ റ​ബ​ർ വി​ല കു​റ​യാ​നി​ട​യി​ല്ലെ​ന്ന് നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കു​ന്ന പി.​വി.​ബാ​ബു പ​റ​ഞ്ഞു.
അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല കൂ​ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ ട​യ​ർ ക​ന്പ​നി​ക​ൾ​ക്ക് റ​ബ​ർ ഇ​റ​ക്കു​മ​തി ലാ​ഭ​ക​ര​മാ​കി​ല്ല. ഇ​തി​നാ​ൽ ക​ന്പ​നി​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര വി​പ​ണി​യെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും.​ഇ​ത് റ​ബ​ർ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കും.​ലോ​ക​ത്തെ പ്ര​ധാ​ന ഉ​ല്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ റ​ബ​ർ ഉ​ല്പാ​ദ​നം ന​ന്നേ കു​റ​വാ​ണ്. കോ​വി​ഡ് ഭീ​തി​യി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ൽ ടാ​പ്പിം​ഗ് സ​ജീ​വ​മ​ല്ല. താ​യ്ല​ന്‍റി​ലും ഇ​തേ പ്ര​ശ്ന​ങ്ങ​ളു​ണ്ട്.​
മ​ഴ മൂ​ലം വി​യ​റ്റ്നാ​മി​ലും ഉ​ല്പാ​ദ​ന കു​റ​വു​ണ്ട്. കോ​വി​ഡ് ഭീ​തി​യി​ൽ നി​ന്നും മു​ക്ത​രാ​യി ചൈ​ന വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ലോ​ക​ത്തി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ബ​ർ ഉ​പ​ഭോ​ഗം ന​ട​ക്കു​ന്ന​ത് ചൈ​ന​യി​ലാ​യ​തി​നാ​ൽ പ്ര​തീ​ക്ഷ​ക്ക് വ​ക​യു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പി.​വി.​ബാ​ബു പ​റ​യു​ന്നു.​
കോ​വി​ഡി​നെ തു​ട​ർ​ന്ന് ടൂ ​വീ​ല​ർ, ചെ​റി​യ കാ​റു​ക​ൾ എ​ന്നി​വ​യു​ടെ വി​ല്പ​ന കൂ​ടി​യെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​നാ​ൽ ട​യ​റു​ക​ളു​ടെ ആ​വ​ശ്യ​വും കൂ​ടി​യി​ട്ടു​ണ്ട്.
ടാ​പ്പിം​ഗി​ന്‍റെ പീ​ക്ക് സീ​സ​ണാ​ണ് ഇ​പ്പോ​ൾ. മ​ഴ മാ​റി ന​വം​ബ​ർ, ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ ഉ​ല്പാ​ദ​നം കൂ​ടു​ക. സീ​സ​ണി​ൽ ത​ന്നെ വി​ല കൂ​ടി​നി​ന്നാ​ൽ അ​ത് വ്യാ​പാ​ര മേ​ഖ​ല ഉ​ൾ​പ്പെ​ടെ സ​ർ​വ മേ​ഖ​ല​ക്കും ക​രു​ത്തു പ​ക​രും.​
കോ​വി​ഡി​ൽ നി​ശ്ച​ല​മാ​യി കി​ട​ക്കു​ന്ന സാ​ന്പ​ത്തി​ക രം​ഗ​വും കു​റ​ച്ചൊ​ക്കെ ര​ക്ഷ​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ എ​ല്ലാ​വ​രി​ലു​മു​ണ്ട്. ആ​റു മാ​സ​മെ​ങ്കി​ലും വി​ല ഇ​രു​ന്നൂ​റി​ന​ടു​ത്ത് നി​ന്നാ​ൽ വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.​
റ​ബ​ർ ബോ​ർ​ഡി​ന്‍റെ ക​ണ​ക്കി​ൽ നി​ല​വി​ൽ 25 ശ​ത​മാ​നം മു​ത​ൽ 40 ശ​ത​മാ​നം വ​രെ ടാ​പ്പിം​ഗ് മു​ട​ങ്ങി കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളാ​ണ്. തെ​ക്ക്, വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ൽ.​റ​ബ​ർ വി​ല താ​ഴേ​ക്ക് കൂ​പ്പു​കു​ത്തി​യ​പ്പോ​ൾ ടാ​പ്പിം​ഗ് കൂ​ലി പോ​ലും കി​ട്ടാ​തെ തോ​ട്ടം പ​രി​ച​ര​ണ​വും നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു.
സ്വ​യം ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന മ​റ്റു വ​രു​മാ​ന മാ​ർ​ഗ്ഗ​ങ്ങ​ളി​ല്ലാ​ത്ത ചെ​റു​കി​ട ക​ർ​ഷ​ക​ർ മാ​ത്ര​മാ​ണ് വി​ല​യി​ടി​വി​ലും ടാ​പ്പിം​ഗു​മാ​യി മു​ന്നോ​ട്ട് പോ​യി​രു​ന്ന​ത്. വി​ല ഉ​യ​ർ​ന്നു നി​ന്നാ​ൽ ഇ​നി വ​ലി​യ തോ​ട്ട​ങ്ങ​ളി​ലും കാ​ട് വെ​ട്ടി ടാ​പ്പിം​ഗ് ആ​രം​ഭി​ക്കും.​ഇ​തി​ന​നു​സ​രി​ച്ച് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളേ​യും കി​ട്ട​ണം. എ​ല്ലാം ശ​രി​യാ​യി ഉ​ല്പാ​ദ​നം കൂ​ടു​ന്പോ​ൾ വി​ല എ​ങ്ങ​നെ​യാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല.