ക​രി​ന്പ​യി​ൽ അ​ട​യ്ക്കാ​മോ​ഷ​ണം വ്യാ​പ​കം
Tuesday, October 20, 2020 12:08 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ അ​ട​യ്ക്കാ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ഇ​ട​ക്കു​റു​ശി മ​ണ​പ്പാ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ നാ​ല്പ​തോ​ളം ക​വു​ങ്ങി​ൽ​നി​ന്ന് ഏ​ക​ദേ​ശം 400 കി​ലോ​യോ​ളം അ​ട​യ്ക്ക മോ​ഷ​ണം​പോ​യി.
ഒ​ന്നി​ല​ധി​കം​പേ​രു​ള്ള സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​ണ്. മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്നു ക​രു​തു​ന്ന ഒ​രു ടോ​ർ​ച്ച് ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ക​ല്ല​ടി​ക്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു.
മോ​ഷ്ടി​ക്ക​പ്പെ​ട്ട​തി​ൽ ര​ണ്ടു ചാ​ക്ക് അ​ട​യ്ക്ക പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു​ക​നാ​ലോ​ര​ത്തു​ള്ള കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​യി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​രു​ടെ​യും അ​ട​യ്ക്ക ഇ​ത്ത​ര​ത്തി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു.
ക​ല്ല​ടി​ക്കോ​ട് വാ​ലി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും അ​ട​യ്ക്ക മോ​ഷ്ടി​ച്ച​തു സം​ബ​ന്ധി​ച്ച് ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​ണ്ട്. പ​ഴു​ക്ക​ട​യ്ക്ക​യ്ക്ക് കി​ലോ​ഗ്രാ​മി​ന് 60 രൂ​പ​യ്ക്ക് മു​ക​ളി​ലും പ​ച്ച​അ​ട​യ്ക്ക​യ്ക്ക് 40 രൂ​പ​യ്ക്കു മു​ക​ളി​ലും വി​ല​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടി​ലെ​ങ്ങും അ​ട​യ്ക്ക മോ​ഷ​ണം പ​തി​വാ​കു​ന്ന​ത്.
അ​ട​യ്ക്കാ​മോ​ഷ​ണം സം​ബ​ന്ധി​ച്ച് ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി പ​രാ​തി​ക​ളു​ണ്ട്.