ചി​ത്രം വ​ര​ച്ച് ചി​കി​ത്സാ​ചെ​ല​വി​നു പ​ണം ക​ണ്ടെ​ത്തി യു​വാ​വ് മാ​തൃ​ക
Saturday, September 26, 2020 12:42 AM IST
അ​ല​ന​ല്ലൂ​ർ: ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ചി​കി​ത്സാ​ചെ​ല​വി​നു പ​ണം സ​മാ​ഹ​രി​ച്ച് യു​വാ​വ് മാ​തൃ​ക​യാ​യി. അ​ല​ന​ല്ലൂ​ർ ക​റു​പ്പ​ൻ​വീ​ട്ടി​ൽ ഹാ​ഷി​മാ​ണ് ത​ന്‍റെ ക​ഴി​വ് വൃ​ക്ക​രോ​ഗി​യു​ടെ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നാ​യി വി​നി​യോ​ഗി​ച്ച​ത്. വി ​വ​ണ്‍ കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്. ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം സ്വ​ന്തം ചി​ത്ര​ങ്ങ​ളോ മ​റ്റു ചി​ത്ര​ങ്ങ​ളോ കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് വ​ര​ച്ചാ​ണ് ഹാ​ഷിം പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ഒ​രു ചി​ത്ര​ത്തി​ന് 250 രൂ​പ നി​ര​ക്കി​ൽ 40 ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് 10,550 രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്. ഇ​ത് എ​ട​ത്ത​നാ​ട്ടു​ക​ര വ​ട്ട​മ​ണ്ണ​പ്പു​റ​ത്തെ വൃ​ക്ക​രോ​ഗി​യാ​യ ജം​ഷീ​ല​യു​ടെ ചി​കി​ത്സാ​ഫ​ണ്ടി​ലേ​ക്ക് ന​ല്കും.
ക​റു​പ്പ​ൻ​വീ​ട്ടി​ൽ അ​യൂ​ബ്-​ജു​മൈ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഹാ​ഷിം.