ശാ​ന്തി​യു​ടെ ത​ണ​ലി​ൽ ഖ​ദീ​ജ​യ്ക്കും സു​ജാ​ത​ക്കും വീ​ടു​ക​ളാ​യി
Wednesday, August 5, 2020 12:38 AM IST
അ​ഗ​ളി: ചോ​ർ​ന്നൊ​ലി​ക്കു​ന്ന ടാ​ർ​പോ​ളി​ൽ ഷീ​റ്റു​മേ​ഞ്ഞ വീ​ടു​ക​ളി​ൽ​നി​ന്ന് ഖ​ദീ​ജ​യ്ക്കും സു​ജാ​ത​യ്ക്കും മോ​ച​ന​മാ​യി. അ​ട്ട​പ്പാ​ടി​യി​ൽ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭാ​സ​ത്തി​നാ​യി കു​ട്ടി​ക​ൾ​ക്ക് ടി​വി​യും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ന​ല്കാ​നാ​യി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​യ സ​മ​യ​ത്താ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന സു​ജാ​ത​യെ​യും ഖ​ദീ​ജ​യെ​യും ശാ​ന്തി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ട​ത്.

ടി​വി വ​യ്ക്കാ​ൻ​പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത ഇ​വ​ർ​ക്ക് ശാ​ന്തി ഡ​യ​റ​ക്ട​ർ ഉ​മാ പ്രേ​മ​ൻ വീ​ട് വ​ച്ചു​ന​ല്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മു​ക്കാ​ലി ചോ​ല​ക്കാ​ട്ട് ഖ​ദീ​ജ​യ്ക്കും ഷോ​ള​യൂ​ർ പെ​ട്ടി​ക്ക​ല്ലി​ൽ സു​ജാ​ത​യ്ക്കും ഒ​രു മാ​സ​ത്തി​ന​കം വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ല്കി. മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വീ​ടി​ന്‍റ നി​ർ​മാ​ണ​ചെ​ല​വ്. ഖ​ദീ​ജ​യു​ടെ വീ​ടി​ന്‍റ താ​ക്കോ​ൽ​ദാ​നം ക​ഴി​ഞ്ഞ ദി​വ​സം മു​ക്കാ​ലി​യി​ൽ ന​ട​ന്നു.

ഇ​ന്ന​ലെ പെ​ട്ടി​ക്ക​ല്ലി​ൽ സു​ജാ​ത​യ്ക്കു​ള്ള വീ​ടി​ന്‍റെ കൈ​മാ​റ്റ​വും ന​ട​ന്നു. ര​ണ്ടു വീ​ട്ടു​കാ​രും വ​ർ​ഷ​ങ്ങ​ളാ​യി കി​ട​പ്പാ​ട​മി​ല്ലാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ പ​ഠി​ച്ചി​രു​ന്ന​ത് ടാ​ർ​പോ​ളി​ൻ മ​റ​ച്ച ഷെ​ഡു​ക​ളാ​യി​രു​ന്നു. അ​ട്ട​പ്പാ​ടി​യി​ൽ ഇ​തി​ന​കം നി​ര​വ​ധി​പേ​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ല്കി​യ​തി​ന് പു​റ​മെ വീ​ട് ന​ന്നാ​ക്കു​ന്ന​തി​നാ​യും, സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്ത​ൽ, സ്ത്രീ ​ശാ​ക്തീ​ര​ണ​പ​ദ്ധ​തി, റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ൻ​റ​ർ, ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ എ​ന്ന വ​യി​ലൂ​ടെ നി​ര​വ​ധി​പേ​രു​ടെ ആ​ശ്വാ​സ കേ​ന്ദ്ര​മാ​ണ് ശാ​ന്തി പ്രൊ​ജ​ക്ടും അ​തി​നെ ന​യി​ക്കു​ന്ന ഉ​മാ പ്രേ​മ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും.