ത​രി​ശു​ഭൂ​മി​യി​ൽ വി​ത്തി​റ​ക്കി
Tuesday, July 7, 2020 12:13 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ൽ​കൃ​ഷി തു​ട​ങ്ങി. ശ്രീ​കൃ​ഷ്ണ​പു​രം മു​ണ്ട​ക്കോ​ട്ടി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ ത​രി​ശാ​യി​ക്കി​ട​ന്നി​രു​ന്ന ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് സം​ഘം നെ​ൽ​കൃ​ഷി​യി​റ​ക്കു​ന്ന​ത്. ശ്രീ​കൃ​ഷ്ണ​പു​രം ഭ​വ​ന​നി​ർ​മാ​ണ സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് എം.​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​പി.​സു​ഭ​ദ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്.​മ​ധു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​രു​ഗ്മി​ണി, സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി​ന്ദു, സെ​ക്ര​ട്ട​റി പി.​വാ​സി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​മോ​ദ​ന​യോ​ഗം ന​ട​ത്തി

ആ​ല​ത്തൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​ക​ളു​ടെ ല​യ​ന​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു ആ​ല​ത്തൂ​ർ ഫ്രീ​ഡം വ്യാ​പാ​രി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​നു​മോ​ദ​ന​യോ​ഗം ന​ട​ത്തി. മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി വി.​ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ഹ​ബീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന ടി.​കെ.​ഹെ​ൻ​ട്രി, മു​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​അ​പ്പു​ക്കു​ട്ട​ൻ, മു​സ്ത​ഫ ബി.​ആ​ല​ത്തൂ​ർ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജാ​ഫ​ർ, സെ​യ്തു​മു​ഹ​മ്മ​ദ് പ്രസംഗിച്ചു.